/indian-express-malayalam/media/media_files/2025/06/06/nE3ndA5l04wk5cWmHTE1.jpg)
റിപ്പോ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കുന്നു (എക്‌സ്പ്രസ് ഫൊട്ടൊ)
Repo Rate Announcements: മുംബൈ: റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റാണ് ആർ.ബി.ഐ. കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനത്തിൽ നിന്നും 5.5 ശതമാനമായി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് നിരക്കുകൾ കുറയ്ക്കുന്നത്.
Also Read: മധുവിധുവിന് പോയ ദമ്പതികളിൽ ഭർത്താവ് മരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല, അടിമുടി ദുരൂഹത
പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളർച്ചയക്ക് മുൻഗണന നൽകികൊണ്ടുമാണ് ആർ.ബി.ഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർ.ബി.ഐ കണക്കാക്കുന്നത്. വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർ.ബി.ഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്.ആഗോളതലത്തിലെ ദുർബലമായ സാഹചര്യവും ഈ തീരുമാനത്തിന് കാരണമായി. ഇതോടെ മൂന്ന് തവണയായി റിപ്പോ നിരക്കിൽ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.
Also Read: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തി. ഒന്നാം പാദത്തിൽ 6.5 ശതമാനം, രണ്ടാം പാദത്തിൽ 6.7 ശതമാനം, മൂന്നാം പാദത്തിൽ 6.6 ശതമാനം, നാലാം പാദത്തിൽ 6.3 ശതമാനം എന്നിങ്ങനെ വളർച്ച നേടുമെന്നും വിലയിരുത്തലുണ്ട്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയിലെ (സി.പി.ഐ) വാർഷിക മാറ്റങ്ങൾ ഏപ്രിലിൽ 3.2 ശതമാനമായി കുറഞ്ഞു. ഇത് 2019 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
Also Read:സാമ്പത്തിക സർവേ പാർലമെന്റിൽ:ജിഡിപി വളർച്ച 6.4 ശതമാനം
മാർച്ചിൽ ഇത് 3.3 ശതമാനമായിരുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ (യു.ബി.ഐ) റിപ്പോർട്ട് പ്രകാരം മെയ് മാസത്തിൽ സി.പി.ഐ. മൂന്ന് ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ തുടർച്ചയായ ഇടിവാണ് സി.പി.ഐയിൽ ഇളവിന് കാരണം. അതേസമയം, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് വായ്പയെടുത്തവർക്ക് ആശ്വാസമാണ്. സ്വാഭാവികമായും ബാങ്കുകളും നിരക്കുകൾ കുറയ്‌ക്കേണ്ടി വരും.
Read More
കൂപ്പുകുത്തി ജിഡിപി വളർച്ച; ഉൽപ്പാദന - ഖനന മേഖലകളിൽ ഏഴു പാദത്തിലെ ഏറ്റവും താഴ്ന്ന നില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.