/indian-express-malayalam/media/media_files/2025/06/05/YPyXPrGRd6mJ8eJWdm31.jpg)
സോന, കൊല്ലപ്പെട്ട രാജ രഘുവംശി
ഭോപ്പാൽ: മേഘാലയിൽ മധുവിധു ആഘോഷത്തിനെത്തിയ ദമ്പതികളിൽ ഭർത്താവിന്റെ മരണത്തിലും ഭാര്യയെ കാണാതായ സംഭവത്തിലും ദുരൂഹത തുടരുന്നു. മധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ ബിസിനസുകാരൻ രാജ രഘുവംശിയേയും ഭാര്യ സോനത്തിനെയും മെയ് 23 നാണ് മേഘാലയയിൽ നിന്നും കാണാതാവുന്നത്. പിന്നീട് 11 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങൾ പിന്നിട്ടട്ടും സോനയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞട്ടില്ല.
Also Read: ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി
സോനത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാജേഷ് കുമാർ ത്രിപാഠി പറഞ്ഞു. മേഘാലയ പോലീസുമായി ചേർന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. സോനയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചു വരികയാണ്.
വീട്ടിലേക്ക് ഒടുവിൽ വിളിച്ചത് മേയ് 23-ന്
കഴിഞ്ഞ മേയ് 23-നാണ് ഏറ്റവുമൊടുവിൽ ദമ്പതികൾ വീട്ടുകാരുമായി സംസാരിച്ചത്. മധുവിധു ആഘോഷത്തിനിടെ സ്‌കൂട്ടറിൽ മൗലഖിയാത് ഗ്രാമത്തിലെത്തിയ ദമ്പതികൾ മലയിടുക്കിലൂടെ യാത്ര നടത്തിയിരുന്നു. ഇതിനിടെ സോനം ഭർത്യമാതാവുമായി വാട്‌സ് ആപ്പിൽ സംസാരിച്ചെന്നാണ് വിവരം. അതേസമയം ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മരിച്ച നിലയിൽ കണ്ടെത്തിയ 30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Also Read: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
മൃതദേഹം കണ്ടെത്തിയത് മലയിടുക്കിൽ
പൊലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ മെയ് 22 ന് മൗലഖിയാത് ഗ്രാമത്തിൽ എത്തി. തുടർന്ന് രാത്രി അവിടെ താമസിച്ച നോൻഗ്രിയാത്തിലേക്ക് പോയി. പിറ്റേന്ന് രാവിലെ അവർ ഹോംസ്റ്റേ വിട്ടു. മെയ് 24 ന്, ഷില്ലോങ്ങിൽ നിന്ന് ചിറാപുഞ്ചി എന്നറിയപ്പെടുന്ന സൊഹ്രയിലേക്കുള്ള റോഡരികിലെ ഒരു കഫേയ്ക്ക് പുറത്ത് നിന്നാണ് അവരുടെ സ്‌കൂട്ടർ കണ്ടെത്തിയത്.
Also Read: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോൻഗ്രിയാത് ഗ്രാമത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വലതുകൈയിലെ 'രാജ' എന്നെഴുതിയ ടാറ്റൂവിൽ നിന്നാണ് സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയുടെ വെള്ള ഷർട്ട്, മരുന്നിന്റെ ഒരു സ്ട്രിപ്പ്, മൊബൈൽ ഫോണിന്റെ എൽ.സി.ഡി സ്‌ക്രീനിന്റെ ഒരു ഭാഗം, ഒരു സ്മാർട്ട് വാച്ച് എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Read More
48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കിയ പാക്കിസ്ഥാൻ എട്ട് മണിക്കൂറിൽ മുട്ടുകുത്തി: സംയുക്ത സൈനിക മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.