scorecardresearch

കൂപ്പുകുത്തി ജിഡിപി വളർച്ച; ഉൽപ്പാദന - ഖനന മേഖലകളിൽ ഏഴു പാദത്തിലെ ഏറ്റവും താഴ്ന്ന നില

ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.7 ശതമാനവും മുൻവർഷം ഇതേകാലയളവിൽ 8.1 ശതമാനവുമായിരുന്നു

ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.7 ശതമാനവും മുൻവർഷം ഇതേകാലയളവിൽ 8.1 ശതമാനവുമായിരുന്നു

author-image
WebDesk
New Update
Manufacturing,India GDP growth slumps

India Q2 GDP Growth Rate

ഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് (ജിഡിപി), ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ, ഏഴു പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കണക്കുകൂട്ടിയിരുന്ന 6.5 ശതമാനത്തിൽ നിന്നും വലിയ ഇടിവാണ് ഉണ്ടായത്. ഉൽപ്പാദനത്തിലെയും ഖനനത്തിലെയും മന്ദഗതിയിലുള്ള വളർച്ചയും രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ഇഴഞ്ഞതും, സാമ്പത്തിക വളർച്ചയെ ബാധിച്ചതായി ദേശിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Advertisment

ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.7 ശതമാനവും മുൻവർഷം ഇതേകാലയളവിൽ 8.1 ശതമാനവുമായിരുന്നു. മൊത്ത മൂല്യവർദ്ധിത (ജിവിഎ) ഉൽപ്പാദനത്തിൻ്റെ 17 ശതമാനത്തിലധികം വരുന്ന മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 14.3 ശതമാനത്തിൽ നിന്ന് 2.2 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് ജിഡിപി വളർച്ച കൂപ്പുകുത്താൻ പ്രധാന കാരണം.

ഖനന (മൈനിങ്) മേഖലയുടെ വളർച്ചയിലുണ്ടായ ഇടിവും ജിഡിപിയെ സാരമായി ബാധിച്ചു. കഴിഞ്ഞ പാദത്തിൽ 7.2 ശതമാനം വളർച്ചയും, മുൻ വർഷം ഇതേകാലയളവിലെ 11.1 ശതമാനവുമായിരുന്നു ഖനന മേഖലയുടെ വളർച്ച. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ വളർച്ച കേവലം 0.1 ശതമാനത്തിലേക്ക് ചുരുങ്ങി.

പ്രധാന മേഖലകളിൽ കാർഷികരംഗം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ജൂലൈ-സെപ്തംബർ മാസങ്ങളിൽ 3.5 ശതമാനം വളർച്ച നേടാൻ കാർഷികരംഗത്തിനായി. മുൻ പാദത്തിൽ 2 ശതമാനവും മുൻ വർഷം 1.7 ശതമാനവുമായിരുന്നു വളർച്ച. നിർമാണ മേഖലയുടെ വളർച്ച 13.6ൽ നിന്ന് 7.7 ശതമാനത്തിലേക്ക് വീണു.

Advertisment

Read More

Gdp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: