/indian-express-malayalam/media/media_files/2025/06/04/sfJKJAa14vxRShJH0SCT.jpg)
ബെംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ഉയർത്തി
Bengaluru Stampede Case: ബെംഗളൂരു: ഐ.പി.എൽ കിരീടം നേടിയ ആർ.സി.ബി ടീമിനെ സ്വീകരിക്കാനുള്ള ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കർണാടക സർക്കാർ ഉയർത്തി. നേരത്തെ, നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബി.ജെ.പി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്.സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വാദത്തിലുറച്ച് നിൽക്കുമ്പോഴാണ് ധനസഹായ തുക ചൂണ്ടി ബിജെപി വിമർശിച്ചത്.
Also Read: ബെംഗളൂരു ദുരന്തം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
അതേസമയം, ദുരന്തത്തിന് പിന്നാലെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിൽ കൂട്ടരാജി. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.എസ്.സി.എ. സെക്രട്ടറി എ.ശങ്കർ, ട്രഷറർ ജയറാം എന്നിവരാണ് ശനിയാഴ്ച രാജി വെച്ചത്. സംഭവത്തിൽ സർക്കാർ നിയമനടപടികൾ കർശനമാക്കിയിരിക്കുകയാണ്. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അടക്കം മുതിർന്ന ഉദ്യോഗസ്ഥരെ സംഭവത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്തിരുന്നു.
Also Read: ബെംഗളൂരു അപകടം; കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി സുരക്ഷയെ സംഭവിച്ച് നിരവധി ചോദ്യങ്ങളാണ് ഇന്നലെ സർക്കാരിനോട് ആരാഞ്ഞത്. വിജയാഘോഷം നടത്താൻ ആരാണ് തീരുമാനിച്ചതെന്ന് ചോദിച്ച ഹൈക്കോടതി, ഇത്തരത്തിലുള്ള ആഘോഷപരിപാടികൾ നടത്തുമ്പോൾ 50000ത്തിലധികം ആളുകൾ ഒത്തുകൂടിയാൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ടോയെന്നും ചോദിച്ചു.
Also Read:ബെംഗളൂരു അപകടം; ആർ.സി.ബി. ഭാരവാഹികൾ അറസ്റ്റിൽ
തിരക്ക് കൂടുമ്പോൾ ഗതാഗതം നിയന്ത്രിക്കാൻ എന്ത് ചെയ്തുവെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നും വേദിയിൽ എന്തൊക്കെ മെഡിക്കൽ സൗകര്യം ഒരുക്കിയെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു.
Read More
'ഹൃദയഭേദകം;' വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.