scorecardresearch

Bengaluru Stampede Case: ബെംഗളൂരു ദുരന്തം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Bengaluru Stampede Case: അപകടത്തിൽ സ്വമേധയാ എടുത്ത കേസിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചത്

Bengaluru Stampede Case: അപകടത്തിൽ സ്വമേധയാ എടുത്ത കേസിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചത്

author-image
WebDesk
New Update
banglore tragedy1

ബെംഗളൂരു ദുരന്തം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Bengaluru Stampede Case: ബെംഗളൂരു: ആർ.സി.ബി.യുടെ വിജയാഘോഷത്തിൽ 11-പേർ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി കർണാടക ഹൈക്കോടതി. ക്രിക്കറ്റ് സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തിൽ സ്വമേധയാ എടുത്ത കേസിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചത്.

Also Read:ബെംഗളൂരു ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ കൂട്ട രാജി

Advertisment

വിജയാഘോഷം നടത്താൻ ആരാണ് തീരുമാനിച്ചതെന്ന് ചോദിച്ച ഹൈകോടതി, ഇത്തരത്തിലുള്ള ആഘോഷപരിപാടികൾ നടത്തുമ്പോൾ 50000ത്തിലധികം ആളുകൾ ഒത്തുകൂടിയാൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. 

Also Read:ബെംഗളൂരു അപകടം; കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

തിരക്ക് കൂടുമ്പോൾ ഗതാഗതം നിയന്ത്രിക്കാൻ എന്ത് ചെയ്തുവെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നും ഹൈക്കോടതി ആരാഞ്ഞു. വേദിയിൽ എന്തൊക്കെ മെഡിക്കൽ സൗകര്യം ഒരുക്കി ആഘോഷവേളയിൽ എത്ര പേർ ഉണ്ടായിരിക്കാമെന്ന് മുൻകൂട്ടി എന്തെങ്കിലും വിലയിരുത്തൽ നടത്തിയിരുന്നോ, പരിക്കേറ്റവർക്ക് വേദിയിലെ മെഡിക്കൽ വിദഗ്ധർ ഉടനടി വൈദ്യസഹായം നൽകിയിരുന്നോ, പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ എത്ര സമയമെടുത്തു എന്നീ ചോദ്യങ്ങളും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.

Also Read:ബെംഗളൂരു അപകടം; ആർ.സി.ബി. ഭാരവാഹികൾ അറസ്റ്റിൽ

Advertisment

അതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റിലായ ആർ.സി.ബി മാർക്കറ്റിങ് തലവൻ നിഖിൽ സോസാലെയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. 

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാർക്കറ്റിംഗ് തലവൻ നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി.എൻ.എ.യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ മേലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Read More

'ഹൃദയഭേദകം;' വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: