/indian-express-malayalam/media/media_files/2025/06/05/fe3hGOsF0pSkNt0efetr.jpg)
ബെംഗളൂരു ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ കൂട്ട രാജി
Bengaluru Stampede Case: ബെഗളൂരു: ആർ.സി.ബി.യുടെ വിജയാഘോഷത്തിനെത്തിവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ കർണാടത ക്രിക്കറ്റ് അസോസിയേഷനിൽ (കെ.എസ്.സി.എ.) കൂട്ടരാജി. കെ.എസ്.സി.എ. സെക്രട്ടറി എ.ശങ്കർ, ട്രഷറർ ജയറാം എന്നിവരാണ് ശനിയാഴ്ച രാജി വെച്ചത്. സംഭവത്തിൽ സർക്കാർ നിയമനടപടികൾ കർശനമാക്കിയതിന് പിന്നാലെയാണ് രാജി. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ഇരുവരും പ്രതികരിച്ചു.
Also Read:ബെംഗളൂരു അപകടം; കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
അതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റിലായ ആർ.സി.ബി മാർക്കറ്റിങ് തലവൻ നിഖിൽ സോസാലെയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല.
Also Read: ബെംഗളൂരു അപകടം; ആർ.സി.ബി. ഭാരവാഹികൾ അറസ്റ്റിൽ
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മാർക്കറ്റിംഗ് തലവൻ നിഖിൽ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ.യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ മേലുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Also Read: ബെംഗളൂരു അപകടം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
അറസ്റ്റിലായ നിഖിൽ സോസാലയും ഇതേ ആവശ്യവുമായി കോടതിയിൽ എത്തി. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ആവശ്യപ്രകാരമാണ് തങ്ങളുടെ അറസ്റ്റ് എന്നായിരുന്നു ഇരുകൂട്ടരുടെയും വാദം. ഇടക്കാല ഉത്തരവിലൂടെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും, ജില്ലാ പരിധി വിട്ടുപോകരുത് എന്നും കോടതി നിർദേശിച്ചു.കേസ് വീണ്ടും പരിഗണിക്കുന്ന ജൂൺ 16 വരെയാണ് ഉത്തരവ്.
നിഖിൽ സോസാലയുടെ ഹർജി പരിഗണിച്ച കോടതി ആവശ്യം ഉടനടി അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഡോക്ടർ കെ ഗോവിന്ദ രാജുവിനെ നീക്കി. ആർസിബിയുടെ ആഘോഷച്ചടങ്ങുകൾ നടത്താൻ തിടുക്കം കൂട്ടിയത് കെ. ഗോവിന്ദരാജുവാണെന്നാണ് സൂചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ചു.
Read More
ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.