scorecardresearch

Indore Couple Missing: മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

വിവാഹത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ മേയ് 20-നാണ് നവദമ്പതികൾ മധുവിധു ആഘോഷത്തിന് മേഘാലയിലേക്ക് പുറപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതാകുന്നത്

വിവാഹത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ മേയ് 20-നാണ് നവദമ്പതികൾ മധുവിധു ആഘോഷത്തിന് മേഘാലയിലേക്ക് പുറപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതാകുന്നത്

author-image
WebDesk
New Update
indore couples1

കാണാതായ സോനം, കൊല്ലപ്പെട്ട രാജാ രഘുവംശി

Indore Couple Missing: ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മേഘാലയിലേക്ക് മധുവിധു ആഘോഷത്തിന് പോയ നവദമ്പതികളായ രാജാ രഘുവംശി, ഭാര്യ ,സോനം എന്നിവരുടെ നിർണാക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച പോലീസിന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് ദമ്പതിമാരെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മധുവിധു ആഘോഷത്തിനെത്തിയ രാജാ രഘുവംശിയെ പാറയിടുക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ സോനത്തെ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇവരെ സംബന്ധിച്ച് യാതൊരുവിവരവും പോലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. 

Advertisment

Also Read:മധുവിധുവിന് പോയ ദമ്പതികളിൽ ഭർത്താവ് മരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല, അടിമുടി ദുരൂഹത

ശനിയാഴ്ച ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളിൽ രാജയും സോനവും ഷില്ലോങ്ങിലെ ഒരു ഹോംസ്റ്റേയിൽ സ്‌കൂട്ടറിൽ എത്തുന്നതും തിരിച്ചുപോകുന്നതും കാണാം. നാലുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജയും സോനവും വെളുത്ത സ്യൂട്ട്‌കേസുമായി ഹോംസ്റ്റേയിൽ എത്തുകയും റിസപ്ഷനിലെ ജീവനക്കാരുമായി രാജാ സംസാരിക്കുന്നതും വ്യക്തമാണ്. ഇരുവരും വസ്ത്രത്തിന് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ചിട്ടുണ്ട്. 

റിസ്പഷനിൽ നിന്ന് പുറത്തുവരുന്ന രാജാ സ്യൂട്ട്‌കേസിൽ നിന്ന് കുറച്ച് സാധനങ്ങൾ എടുത്ത് സോനത്തിന് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം. രാജ കൊല്ലപ്പെടുകയും സോനത്തെ കാണാതാവുകയും ചെയ്ത ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

Advertisment

Also Read:ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; കറപിടിച്ച റെയിൻകോട്ട് കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചിൽ

അതേസമയം, നവദമ്പതികൾക്കുണ്ടായ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി. കാണാതായ സോനം രഘുവംശിയെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരികയാണെന്നും മേഘാലയ മുഖ്യമന്ത്രിയുമായി വിഷയം നിരന്തരം സംസാരിക്കുന്നുണ്ടെന്നും മോഹൻ യാദവ് എക്‌സിൽ കുറിച്ചു. 

Also Read:ബെംഗളൂരു ദുരന്തം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

വിവാഹത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ മേയ് 20-നാണ് നവദമ്പതികൾ മധുവിധു ആഘോഷത്തിന് മേഘാലയിലേക്ക് പുറപ്പെട്ടത്. മെയ് 23 ന് ഇരുവരും ഷില്ലോങ്ങിലെ ഒരു ഹോട്ടലിൽ നിന്ന് ചിറാപുഞ്ചിക്ക് തിരിച്ചു. ചിറാപുഞ്ചിൽ ഉച്ചയോടെ എത്തിയ ദമ്പതികൾ കുടുംബവുമായി ഉച്ചയ്ക്ക് സംസാരിച്ചിരുന്നു. പിന്നീട് ഇരുവരെയും സംബന്ധിച്ച് യാതൊരുവിവരവും ഇല്ലെന്ന ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് ശേഷം രാജാ രഘുവംശിയുടെ മൃതദേഹം ചിറാപൂഞ്ചിലെ പാറയിടുക്കിൽ നിന്ന് ലഭിക്കുകയായിരുന്നു. 

സംഭവം അന്വേഷിക്കാൻ മേഘാലയ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചെങ്കിലും സോനത്തെ കണ്ടെത്താനും രാജയുടെ മരണത്തിന് പിന്നിലുള്ള പ്രതികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ദുർഘടമായ ഭൂപ്രകൃതിയും, ഇടതൂർന്ന വനങ്ങളും, നിർത്താതെ പെയ്യുന്ന മഴയും സോനത്തിനായുള്ള തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന പോലീസ് പറഞ്ഞു. 

Read More

ചെനാബ് പാലമെന്ന വിസ്മയത്തിന് പിന്നിലെ പെൺകരുത്തായി മാധവി ലത

Couple Missing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: