/indian-express-malayalam/media/media_files/2025/06/08/qOsJMISEWOpTR7uy2nkp.jpg)
പ്രതി സോനം, കൊല്ലപ്പെട്ട രാജാ രഘുവംശി
Indore Couple Missing: ഭോപ്പാൽ: മധുവിധു ആഘോഷത്തിനിടെ നവവരന്റെ കൊലപാകത്തിലും വധുവിന്റെ തിരോധാനത്തിലും നിർണായക വഴിത്തിരിവ്. ഭർത്താവിനെ കൊല്ലാൻ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഭാര്യ തന്നെയെന്ന് പോലീസ്.
Also Read:മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.വധു ഉത്തർപ്രദേശിലെ ഗാസിപൂരിൽ പോലീസിന് മുമ്പിൽ കീഴടങ്ങിയെന്നും മേഘാലയ ഡി.ജി.പി. നോങ്‌റാങ് .ഐ. വ്യക്തമാക്കി.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് കൊലപാതകം നടത്തിയ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്താൻ തങ്ങൾക്ക് ക്വട്ടേഷൻ നൽകിയത് സോനമാണെന്ന് പ്രതികൾ വെളിപ്പെടുത്തിയതെന്നും ഡി.ജി.പി പറഞ്ഞു.കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും ഡി.ജി.പി. വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ രാജാ രഘുവംശിയുടെ ഭാര്യ സോനം ഗാസിപൂരിലെ നങ്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. മൂന്ന് പേർ ചേർന്നാണ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾക്കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്. ഒരാൾ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണെന്നും പോലീസ് പറഞ്ഞു.
Also Read:മധുവിധുവിന് പോയ ദമ്പതികളിൽ ഭർത്താവ് മരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല, അടിമുടി ദുരൂഹത
കഴിഞ്ഞ മേയ് 23-നാണ് മധുവിധു ആഘോഷത്തിനിടെ പാറയിടുക്കിൽ രാജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്ന് മുതൽ സോനത്തെ കാണാനില്ലായിരുന്നു. നവദമ്പതികൾക്ക് സംഭവിച്ച ദുരന്തം രാജ്യം ഏറെ ചർച്ചചെയ്യുന്നതിനിടയിലാണ് സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് ഉണ്ടായത്.
Also Read:ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; കറപിടിച്ച റെയിൻകോട്ട് കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചിൽ
വിവാഹത്തിന് ഒൻപത് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ മേയ് 20-നാണ് നവദമ്പതികൾ മധുവിധു ആഘോഷത്തിന് മേഘാലയിലേക്ക് പുറപ്പെട്ടത്. മെയ് 23 ന് ഇരുവരും ഷില്ലോങ്ങിലെ ഒരു ഹോട്ടലിൽ നിന്ന് ചിറാപുഞ്ചിക്ക് തിരിച്ചു.
ചിറാപുഞ്ചിൽ ഉച്ചയോടെ എത്തിയ ദമ്പതികൾ കുടുംബവുമായി ഉച്ചയ്ക്ക് സംസാരിച്ചിരുന്നു. പിന്നീട് ഇരുവരെയും സംബന്ധിച്ച് യാതൊരുവിവരവും ഇല്ലെന്ന ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് ശേഷം രാജാ രഘുവംശിയുടെ മൃതദേഹം ചിറാപൂഞ്ചിലെ പാറയിടുക്കിൽ നിന്ന് ലഭിക്കുകയായിരുന്നു.
/indian-express-malayalam/media/media_files/2025/06/06/5pOLqpgiHwbnOgXU7c27.jpg)
സോനത്തെ കണ്ടെത്താനും രാജാ രഘുവംശിയുടെ കൊലയാളികളെ പിടികൂടുന്നതിനും സമാനതകളില്ലാത്ത അന്വേഷണമാണ് മേഘാലയ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മധ്യപ്രദേശ് പോലീസിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചിരുന്നു.
പ്രതികളെ പിടികൂടിയ പോലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ.സാങ്മ അഭിനന്ദിച്ചു."രാജാ വധകേസിൽ ഏഴ് ദിവസത്തിനുള്ളിൽ മേഘാലയ പൊലീസ് പ്രധാന വഴിതിരിവുണ്ടായി. സ്ത്രീ കീഴടങ്ങുകയും മൂന്ന് അക്രമികളെ പിടികൂടുകയും ചെയ്തു. ഒരു അക്രമിയെ കൂടി പിടികൂടാനുള്ള ഓപറേഷൻ ഇപ്പോഴും തുടരുകയാണ്," മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞാണ് ഇരുവരും മധുവിധു ആഘോഷത്തിനായി മേഘാലയിലെ ഷില്ലോങിൽ എത്തിയത്.
Read More
ബെംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 25 ലക്ഷമാക്കി ഉയർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.