/indian-express-malayalam/media/media_files/uploads/2022/01/dileep-case-5.jpg)
Top News Highlights: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിൽ സാഹചര്യം മാറിയിട്ടുണ്ടന്നും മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ ജ്യാമപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനിയെന്നും കേസിലെ പ്രധാന പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. തുടർന്ന് അന്വേഷണം നടക്കുന്ന കേസിൽ ഇടപെടുന്നത് ശരിയല്ലെന്ന് കണ്ട് കോടതി ജാമ്യാപേക്ഷ തള്ളി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. മൂന്ന് കോടതികളുടെ കൈവശമിരിക്കുമ്പോഴും ഹാഷ് വാല്യൂ മാറിയതായാണ് കണ്ടെത്തൽ. തീയതി അടക്കമുള്ള റിപ്പോർട്ടാണ്ലഭിച്ചിരിക്കുന്നത് . റിപ്പോർട്ട് കോടതിക്ക് കൈമാറി.
- 22:02 (IST) 13 Jul 2022സേനവിഭാഗത്തിലുള്ളവരുടെ വസ്തു നികുതി ഒഴിവാക്കി
ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായ ജിആര്‍ഇഎപ്, ബിആര്‍ഒ എന്നിവയില്‍ നിന്നും വിരമിച്ചവര്‍/അവരുടെ ഭാര്യ/വിധവ എന്നിവര്‍ക്ക് യഥാര്‍ത്ഥ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കും. ബി.എസ്.എഫ്. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ കേന്ദ്ര പോലീസ് സേനാ വിഭാഗങ്ങളിലെ കേരളത്തില്‍ സ്ഥിരതാമസമാക്കിയ വിരമിച്ച ഭടന്മാര്‍/ വിരമിച്ച ഭടന്മാരുടെ ഭാര്യ/വിധവ എന്നിവര്‍ യഥാര്‍ത്ഥ താമസത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെ വസ്തു നികുതി അടക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതോടൊപ്പമാണിത്.
- 21:39 (IST) 13 Jul 2022കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലൊ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടര കിലൊ സ്വര്‍ണം പിടികൂടി. രണ്ട് പേരില്‍ നിന്നാണ് ഏകദേശം ഒന്നേകാല്‍ കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാന്‍, മലപ്പുറം സ്വദേശി കരീം എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
- 20:14 (IST) 13 Jul 2022ഗോട്ടബയ മാലിദ്വീപിൽനിന്ന് സിംഗപ്പൂരിലേക്ക്?
രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ മാലിദ്വീപിൽനിന്ന് സിംഗപ്പൂരിലേക്കു പോയേക്കുമെന്ന് റിപ്പോർട്ട്. സിംഗപ്പൂരിലെത്തിയ ശേഷം അദ്ദേഹം രാജിക്കത്ത് പാർലമെന്റ് സ്പീക്കർക്ക് അയയ്ക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
- 19:34 (IST) 13 Jul 2022മഴ മുന്നറിയിപ്പില്‍ മാറ്റം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം മറ്റ് ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റമില്ല. വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
- 18:25 (IST) 13 Jul 2022നടിയെ ആക്രമിച്ച കേസ്: തുരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസിൽ സാഹചര്യം മാറിയിട്ടുണ്ടന്നും മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
- 17:41 (IST) 13 Jul 2022പിങ്ക് പൊലീസ് അധിക്ഷേപത്തിനിരയായ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാം
ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അധിക്ഷേപിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപയും കോടതിച്ചിലവും പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കനാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. 2021 ഓഗസ്റ്റിലായിരുന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയേയും പിതാവിനേയും പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.
- 17:39 (IST) 13 Jul 2022കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം; വിതരണം 15 മുതല്‍ 75 ദിവസം
പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യം. ജൂലൈ 15 മുതല്‍ 75 ദിവസത്തേക്കാണു വിതരണം. കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
”ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്. ‘ആസാദി കാ അമൃത് കാല്‍’ വേളയില്‍, ജൂലൈ 15 മുതല്‍ അടുത്ത 75 ദിവസം വരെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു,” അനുരാഗ് താക്കൂറിനെ ഉദ്ധരിച്ച്‌വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
- 16:49 (IST) 13 Jul 2022‘ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൂക്ഷിക്കണം’; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയോട് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സൂക്ഷിക്കണമെന്ന് അതിജീവിതയോട് ഹൈക്കോടതി. ഉത്തരവാദിത്തം വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ കോടതി ഓർമ്മപ്പിച്ചു. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണന്നാരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
- 15:50 (IST) 13 Jul 2022ഹിജാബ് നിരോധനം. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
- 14:34 (IST) 13 Jul 2022നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് ശാസ്ത്രീയ പരിശോധനാ ഫലം
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. മൂന്ന് കോടതികളുടെ കൈവശമിരിക്കുമ്പോഴും ഹാഷ് വാല്യൂ മാറിയതായാണ് കണ്ടെത്തൽ. തീയതി അടക്കമുള്ള റിപ്പോർട്ടാണ്ലഭിച്ചിരിക്കുന്നത് . റിപ്പോർട്ട് കോടതിക്ക് കൈമാറി.
- 14:27 (IST) 13 Jul 2022പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ ജ്യാമപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനിയെന്നും കേസിലെ പ്രധാന പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. തുടർന്ന് അന്വേഷണം നടക്കുന്ന കേസിൽ ഇടപെടുന്നത് ശരിയല്ലെന്ന് കണ്ട് കോടതി ജാമ്യാപേക്ഷ തള്ളി.
- 13:14 (IST) 13 Jul 2022ചാവശ്ശേരി സ്‌ഫോടനം സഭയിൽ; സംഭവം ദൗർഭാഗ്യകരം, പ്രതിപക്ഷത്തിന് വിഷയദാരിദ്രമെന്ന് മുഖ്യമന്ത്രി
ചാവശേരിയിൽ ഉണ്ടായത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഫോടനം നടന്നത് സിപിഎം കേന്ദ്രമാണെന്ന പ്രമേയ അവതാരകന്റെ വാദം തള്ളി. മേഖല എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വായിക്കാം.
- 13:13 (IST) 13 Jul 2022ചാവശ്ശേരി സ്‌ഫോടനം സഭയിൽ; സംഭവം ദൗർഭാഗ്യകരം, പ്രതിപക്ഷത്തിന് വിഷയദാരിദ്രമെന്ന് മുഖ്യമന്ത്രി
ചാവശേരിയിൽ ഉണ്ടായത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഫോടനം നടന്നത് സിപിഎം കേന്ദ്രമാണെന്ന പ്രമേയ അവതാരകന്റെ വാദം തള്ളി. മേഖല എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വായിക്കാം.
- 12:05 (IST) 13 Jul 2022ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്ടിങ് പ്രസിഡന്റ് എന്ന നിലയിലാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
- 11:45 (IST) 13 Jul 2022ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രക്ഷോഭകർ; പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച്
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രക്ഷോഭകർ. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസിന് സമീപം തടിച്ചു കൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ശ്രീലങ്കൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
- 11:30 (IST) 13 Jul 2022കുളച്ചലിൽ കടൽ തീരത്ത് യുവാവിന്റെ മൃതദേഹം; ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയം
തിരുവനന്തപുരം കുളച്ചലിൽ തീരത്തടിഞ്ഞ യുവാവിന്റെ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേതാണെന്ന് സംശയം. കിരണിന്റേതാണെന്ന് സംശയിക്കുന്നതായി അച്ഛൻ പറഞ്ഞു. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ശനിയാഴ്ചയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്. രണ്ടു സുഹുത്തുക്കൾക്ക് ഒപ്പം ഫെയ്‌സ്‌ബുക്ക് സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ അവിടെ നിന്ന് മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിനെ പിടികൂടുകയും കാറിൽ കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട കിരൺ പിന്നീട് കടൽ തീരത്തേക്ക് പോവുകയായിരുന്നു.
- 11:21 (IST) 13 Jul 2022കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണം; പരിഹാസവുമായി മുഹമ്മദ് റിയാസ്
ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പൂർത്തിയാകാത്ത പദ്ദതികൾക്ക് മുന്നിൽ നിന്ന് ഫൊട്ടോയെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയപാതയിലെ കുഴികൾ കൂടി എണ്ണണമെന്ന് റിയാസ് പറഞ്ഞു. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മുഹമ്മദ് റിയാസ്‍ പറഞ്ഞു.
ദേശീയ പാതയുടെ അവസ്ഥയെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴക്കൂട്ടത്തെ മേല്‍പ്പാലം നിര്‍മാണം വിലയിരുത്തിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് റിയാസിന്റെ പരിഹാസം.
- 10:56 (IST) 13 Jul 2022ലോകത്തെ മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും
ലോകത്ത് സന്ദശിക്കേണ്ട മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. ടൈംസ് മാഗസിൻ പുറത്തുവിട്ട 50 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളമുള്ളത്. ‘എക്കോടൂറിസം കേന്ദ്രം’ എന്ന വിശേഷണത്തോടെയാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു സ്ഥലം. കൂടുതൽ വായിക്കാം.
- 10:09 (IST) 13 Jul 2022യുവാക്കൾ കുറയും, പ്രായമായവർ കൂടും; ഇന്ത്യയിലെ ജനസംഖ്യയുടെ പോക്ക് ഇങ്ങനെ
2021-2036 കാലഘട്ടത്തിൽ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഉയരുമെന്നും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 2021 വരെ യുവാക്കളുടെ ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇനി മുതൽ അത് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ‘യൂത്ത് ഇൻ ഇന്ത്യ 2022’ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വായിക്കാം.
- 10:01 (IST) 13 Jul 2022മാലിദ്വീപിലേക്ക് കടക്കാൻ ഗോട്ടബയയെ സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ
ഗോട്ടബയ രാജപക്‌സെയ്ക്ക് മാലിദ്വീപിലേക്ക് കടക്കാൻ സഹായം ചെയ്തിട്ടില്ലെന്ന് ഇന്ത്യ. അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസ്സി പറഞ്ഞു.
- 09:31 (IST) 13 Jul 2022ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
- 08:43 (IST) 13 Jul 2022എഫ് സി ആർ എ സൈറ്റിൽ നിന്ന് എൻജിഒകളുടെ നിർണായക വിവരങ്ങൾ നീക്കം ചെയ്ത് കേന്ദ്രം
ലൈസൻസ് റദ്ദാക്കിയ എൻജിഒകളുടെ പട്ടികയും എൻജിഒകളുടെ വാർഷിക വരുമാനം ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (എഫ്‌സിആർഎ) വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). നടപടിയിൽ എംഎച്ച്എ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ പൊതുജനങ്ങൾ ഈ ഡേറ്റ കാണേണ്ടതില്ല എന്നത് കണക്കിലെടുത്താണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വായിക്കാം.
- 08:37 (IST) 13 Jul 2022തളിക്കുളം ബാറിലെ കൊലപാതകം; ഏഴ് പേർ അറസ്റ്റിൽ
തൃശൂർ തളിക്കുളം ബാറില്‍ ബൈജു എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ബാർ ജീവനക്കാരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് കൊലപാതകം. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ബാറുടമയുടെ സഹായിയായിരുന്നു കൊല്ലപ്പെട്ട ബൈജു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെയും അനന്തുവിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നലെയാണ് കൊലപതാകം.
- 08:37 (IST) 13 Jul 2022തളിക്കുളം ബാറിലെ കൊലപാതകം; ഏഴ് പേർ അറസ്റ്റിൽ
തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ബാർ ജീവനക്കാരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് കൊലപാതകം. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ബാറുടമയുടെ സഹായിയായിരുന്നു കൊല്ലപ്പെട്ട ബൈജു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെയും അനന്തുവിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നലെയാണ് കൊലപതാകം.
- 08:36 (IST) 13 Jul 2022തളിക്കുളം ബാറിലെ കൊലപാതകം; ഏഴ് പേർ അറസ്റ്റിൽ
തൃശൂർ തളിക്കുളം ബാറില്‍ ബൈജു എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ബാർ ജീവനക്കാരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് കൊലപാതകം. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ബാറുടമയുടെ സഹായിയായിരുന്നു കൊല്ലപ്പെട്ട ബൈജു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലെയും അനന്തുവിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നലെയാണ് കൊലപതാകം.
- 08:31 (IST) 13 Jul 2022അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം
അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഇവരുടെ മകൻ നിഖിൽ രാജിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എംസി റോഡിൽ പുതുശേരിക്ക് സമീപമാണ് അപകടം. മറ്റു കാറിലുണ്ടായിരുന്ന നാല് പേരെ പരുക്കുകളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- 08:28 (IST) 13 Jul 2022ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടു
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ബുധനാഴ്ച പുലർച്ചെ രാജ്യം വിട്ടു. വ്യോമസേനാ വിമാനത്തിൽ ഭാര്യയ്ക്കും രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്കും ഒപ്പം മാലിദ്വീപിലേക്ക് കടന്നതായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സമ്മർദത്തെ തുടർന്ന് രാജിവയ്ക്കാൻ രാജപക്‌സെ സമ്മതിച്ചിരുന്നു. ഇന്ന് രാജിവയ്ക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു അതിനിടയിലാണ് നീക്കം. ശ്രീലങ്കൻ സ്പീക്കർക്ക് ഇതുവരെ പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.