/indian-express-malayalam/media/media_files/2KfEZcNOIdIvsIZOr5r3.jpg)
ഫയൽ ചിത്രം
കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈം​ഗിക അതിക്രമക്കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു പശ്ചിമ ബംഗാൾ പൊലീസ്. വ്യാഴാഴ്ച രാവിലെ നോർത്ത് പർ​ഗാനാസ് ജില്ലയിൽ നിന്നാണ് ഷാജഹാൻ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ ലൈം​ഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഏറെനാളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാന പ്രതിയായ ടി.എം.സി നേതാവിനെ പൊലീസ് പിടികൂടിയത്.
ഒളിവിൽ പോയ ഷാജഹാനെ പിടികൂടാത്ത ബം​​ഗാൾ പൊലീസിനെ കൊൽക്കൊത്ത ഹൈക്കോടതി വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഒടുവിൽ 56ാം ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേയില്ലെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്. ഷെയ്‌ഖിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി പ്രദേശവാസികൾ സമരത്തിലായിരുന്നു.
"ഇന്ന് രാവിലെ പശ്ചിമ ബംഗാൾ പോലീസ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തു. അർദ്ധരാത്രിക്ക് ശേഷം നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് ഷാജഹാനെ പിടികൂടിയത്. ഈ അറസ്റ്റിന് ശേഷം ബസിർഹത്ത് കോടതിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ കോടതിയുടെ ലോക്കപ്പിലാണ്. തൃണമൂൽ നേതാവിൻ്റെ പ്രവർത്തനങ്ങൾ കുറച്ചുനാളായി നിരീക്ഷിച്ചു വരികയാണ്. ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇത് അറസ്റ്റിലേക്ക് നയിച്ചു," പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“നമ്മുടെ ദേശീയ ജനറൽ സെക്രട്ടറി ചൂണ്ടിക്കാണിച്ചത് പോലെ പൊലീസിനെ തടഞ്ഞത് കൽക്കട്ട ഹൈക്കോടതി സ്റ്റേ ഉത്തരവാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി പൊലീസിൻ്റെ കൈകൾ മോചിപ്പിച്ചാൽ ഷെയ്ഖ് ഷാജഹാനെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുമെന്നും ഞങ്ങൾ ഉറപ്പു നൽകിയിരുന്നു. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിന് കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ ശേഷം 72 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു," തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us