/indian-express-malayalam/media/media_files/2025/08/31/mahuva-maitri-2025-08-31-17-47-08.jpg)
മഹുവ മൊയ്ത്ര
റായ്പുർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിതിരായ വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പോലീസ് കേസ്. ബംഗ്ലദേശേിൽ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നുമുള്ള മഹുവയുടെ പരാമർശമാണ് നടപടിക്ക് ആധാരം.
Also Read:പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയേയും ഭാര്യാമാതാവിനെയും കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി
ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. റായ്പൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
Also Read:എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാർ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നു എന്ന അമിത് ഷായുടെ വിമർശനത്തിന് മറുപടി നൽകിയ മഹുവയുടെ വാക്കുകളാണ് വിവാദത്തിന് ആധാരം.
Also Read:പ്രധാനമന്ത്രി മോദി ചൈനയിൽ; പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നിർണായക ചര്‍ച്ച
കേന്ദ്ര സർക്കാരിനാണ് അതിർത്തി സംരക്ഷണത്തിന്റെ ഉത്തരവാദിത്തം. നുഴഞ്ഞു കയറ്റമുണ്ടെങ്കിൽ അതിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്നിന്നു ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കിൽ, ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്നായിരുന്നു മഹുവയുടെ വാക്കുകൾ.
Read More:രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കൊച്ചിയിലെ വ്യവസായിക്ക് 25 കോടി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.