/indian-express-malayalam/media/media_files/LXJCDlUxaRGC22wP9MSV.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ മലയാളി വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപ. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഓഫീസുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാജ ട്രേഡിങ് ആപ്പിലൂടെയായിരുന്നു തട്ടിപ്പ്.
ഓഹരിവിപണിയിൽ സജീവമായ വ്യവസായിയെ നാലു മാസത്തോളം കബളിപ്പിച്ചാണ് തട്ടിപ്പുകാർ ഇത്രയും തുക കൈക്കലാക്കിയത്. ആദ്യം 2 കോടി രൂപ നിക്ഷേപിക്കുകയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ബാക്കി തുകകൂടി കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിന്റ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്കായാണ് പണം നിക്ഷേപിച്ചതെന്നാണ് വിവരം. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുകയാണ് ലാഭമായി കാണിച്ചിരുന്നത്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം
നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായത്. രാജ്യത്ത് ഒരു വ്യക്തിയിൽ നിന്ന് ഏറ്റവും കൂടുതൽ തുക നഷ്ടമായ സൈബർ തട്ടിപ്പ് ഇതാണെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിൽ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ആസ്ഥാനത്ത് സന്ദേശം ലഭിക്കുകയും കേസെടുക്കുകയുമായിരുന്നു.
Also Read: പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയേയും ഭാര്യാമാതാവിനെയും കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തി
അതേസമയം, വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളിലൂടെ 1,000 കോടിയിലധികം രൂപയാണ് ഓരോമാസവും രാജ്യത്ത് നഷ്ടപ്പെടുന്നതെന്നാണ് വിവരം. ഈ വർഷം, ജനുവരിയിൽ 1,837 കോടി, ഫെബ്രുവരിയിൽ 1,573 കോടി, മാർച്ചിൽ 1,683, ഏപ്രിലിൽ 1,314 രൂപയും, മേയിൽ 1,644 കോടി, ജൂണിൽ 1,584 കോടി, ജൂലൈയിൽ 1,829 കോടി എന്നിങ്ങനെയാണ് രാജ്യത്ത് തട്ടിപ്പ് നടന്നതെന്ന്, അധികൃതർ പറയുന്നു.
Read More: ഇന്ത്യക്കാരിയുടെ 'കണ്ണുരുട്ടൽ'; യുകെയിൽ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us