scorecardresearch

Rahul Mamkootathil Controversy: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം

പരാതിക്കാരെ സമീപിക്കാനും ശബ്ദസന്ദേശങ്ങളുടക്കം പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം

പരാതിക്കാരെ സമീപിക്കാനും ശബ്ദസന്ദേശങ്ങളുടക്കം പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം

author-image
WebDesk
New Update
Rahul Mamkootathil

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ, പരാതിക്കാരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. വരും ദിവസങ്ങളിലായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഓൺലൈനിലടക്കം ഉയർന്ന ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും പരിശോധിക്കാനും പരാതിക്കാരെ സമീപിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് വിവരം.

Advertisment

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇതുവരെ എട്ടു പരാതികൾ ലഭിച്ചതായാണ് വിവരം. ഇതിൽ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികൾ കുറവാണ്. പരാതികളിൽ ഭൂരിഭാഗവും ഇ-മെയിലിൽ ലഭിച്ചവയാണ്. ഇത്തരത്തിൽ പരാതി നൽകിയവരെ നേരിട്ടു വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുമെന്നാണ് വിവരം.

Advertisment

Also Read: വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിൽ മൊഴി നൽകാനായി ശനിയാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ രാഹുൽ മൊഴി നൽകാൻ എത്തിയിരുന്നില്ല.

Read More:സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

Investigation Crime Branch Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: