/indian-express-malayalam/media/media_files/2025/08/25/rahul-mamkootathil-2025-08-25-08-12-43.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്‌തെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്. ആരും നേരിട്ട് പരാതിയുമായി മുന്നോട്ടു വരാത്ത സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിജിപിക്കും വിവിധ സ്റ്റേഷനകളിലും ലഭിച്ച നിരവധി പരാതികളാണ് കേസിനാധാരം.
Also Read: ബിജെപിയിൽ പീഡന പരാതി; നിഷേധിച്ച് സി.കൃഷ്ണകുമാർ
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ​ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. വളരെ ​ഗൗരവമായ വിഷയമായി തന്നെ ഇത് കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നയാൾ എംഎൽഎ സ്ഥാനത്ത് ഇരിക്കരുത് എന്ന് പൊതുവായി അഭിപ്രായം ഉയർന്നുവന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: ഐടി ജീവനക്കാരനെ തട്ടികൊണ്ട് പോയെന്ന് കേസ്; നടി ലക്ഷ്മി മേനോൻ ഒളിവിൽ
സമൂഹത്തിൽ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായാണ് ഇത് മാറിയത്. ഒന്നിലധികം സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നും. നിയമപരമായി സ്വീകരിക്കാൻ പറ്റുന്ന നടപടികളെല്ലാം സ്വീകരിക്കും. പരാതി നൽകുന്നതിന് ആരും ഭയക്കേണ്ടതില്ല. എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us