/indian-express-malayalam/media/media_files/2025/08/27/lakshmi-2025-08-27-12-09-41.jpg)
ലക്ഷമി മേനോൻ (ഫൊട്ടൊ കടപ്പാട്- ഫെയ്സ്ബുക്ക്)
കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ നാല് പ്രതികളാണുള്ളത്. അതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:ബലാത്സംഗക്കേസ്: വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തിരുന്നു. മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.
ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ പ്രമുഖ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ്, സോനമോൾ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് മൂന്ന് പേർ.
Also Read:ഒഡിഷ തീരത്ത് ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും
ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത്. അതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു.
Also Read:'ചേട്ടനെ കുടുക്കാൻ ശ്രമമെന്ന് അവന്തിക പറഞ്ഞു;' ശബ്ദരേഖ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി സിനിമകൾ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോൻ. വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2012-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സുന്ദരപാണ്ഡ്യനിലൂടെ നായകനടിയായി. കുംകിയാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം.
കുംകിയിലേയും സുന്ദരപാണ്ഡ്യനിലേയും അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.ദിലീപിനെ നായകനാക്കി ജോഷി സംവിധാനംചെയ്ത അവതാരത്തിലൂടെയാണ് നടി വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത്. ചിത്രവും ലക്ഷ്മിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.തമിഴ് ചിത്രം ശബ്ദമാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Read More:ജാസ്മിന്റെ വിവാദ റീൽ; ഗുരുവായൂരിൽ 5 ഓതിക്കന്മാർ ചേർന്ന് കുളത്തിൽ പുണ്യാഹം നടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us