/indian-express-malayalam/media/media_files/2025/02/05/A0SAgGbrQDKaKRtfzXTZ.jpg)
തിരുപ്പതി ക്ഷേത്രം (ഫയൽ ചിത്രം)
തിരുപ്പതി:ഹിന്ദു പാരമ്പര്യങ്ങൾ പാലിക്കണമെന്ന നിയമം ലംഘിച്ചതിന് 18 ജീവനക്കാർക്കെതിരെ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ഹിന്ദു ജീവനക്കാർക്ക് മാത്രമേ ടിടിഡിയിൽ ജോലി ചെയ്യാൻ കഴിയൂ എന്ന് ചെയർമാൻ ബി ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിടിഡി ബോർഡ് നേരത്തേ നിർദേശിച്ചിരുന്നു . ഈ 18 ജീവനക്കാർ അഹിന്ദു പാരമ്പര്യങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയാണ് അച്ചടക്ക നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.
ടിടിഡി ബോർഡിന്റെ പ്രമേയം അനുസരിച്ച് ഈ ജീവനക്കാരെ ക്ഷേത്രങ്ങളിലെയും അനുബന്ധ വകുപ്പുകളിലെയും നിലവിലെ ജോലികളിൽ നിന്ന് നീക്കം ചെയ്യും. ഹിന്ദു മതപരമായ പരിപാടികളിലോ കർത്തവ്യങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ട്.
ജീവനക്കാർക്ക് രണ്ട് ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്, സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറ്റം അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പദ്ധതിക്ക് (വിആർഎസ്) അപേക്ഷിക്കുക. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കും.
തിരുമല ഹിന്ദു വിശ്വാസത്തിന്റെയും പവിത്രതയുടെയും പ്രതീകമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത നായിഡു നേരത്തെ പറഞ്ഞിരുന്നു. 1989 ലെ എൻഡോവ്മെന്റ് ആക്ട് അനുസരിച്ച്, ടിടിഡി ജീവനക്കാർ ഹിന്ദു ആചാരങ്ങൾ പാലിക്കണം, കൂടാതെ ടിടിഡിയുടെ പവിത്രതയെയും ഭക്തരുടെ വികാരങ്ങളെയും ബാധിക്കുന്ന ലംഘനത്തിൽ ബോർഡ് ആശങ്ക പ്രകടിപ്പിച്ചു.ബിജെപി നേതാവും ടിടിഡി ബോർഡ് അംഗവുമായ ഭാനു പ്രകാശ് റെഡ്ഡി ഈ നീക്കത്തെ പിന്തുണച്ചു.
Read More
- ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ; ആം ആദ്മിക്ക് തിരിച്ചടി
- കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.