/indian-express-malayalam/media/media_files/2025/02/05/sXN3WTRXCRI0fmlirS7b.jpg)
ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര (എക്സ്പ്രസ് ഫൊട്ടൊ)
ന്യൂഡൽഹി: ശക്തമായ ത്രികോണ മത്സരം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പീപ്പിൾസ് പൾസ് ബിജെപിക്ക് 51മുതൽ 60 സീറ്റും ആം ആദ്മി പാർട്ടി 10 മുതൽ 19 സീറ്റുകളും പ്രവചിക്കുന്നു. മെട്രിസ് ബിജെപിക്ക് 35 മുതൽ 32 സീറ്റും ആം ആദ്മി പാർട്ടി 32 മുതൽ 37 സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു. ജെ.വി.സി ബി.ജെ.പിക്ക് 39 മുതൽ 45 സീറ്റും ആം ആദ്മി പാർട്ടി 22 മുതൽ 31 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളും പ്രവചിക്കുന്നു. പി-മാർക്ക് ബിജെപിക്ക് 39 മുതൽ 49 സീറ്റും സീറ്റുകളും ആം ആദ്മി പാർട്ടി 21 മുതൽ 31 സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു.
പീപ്പിൾസ് ഇൻ സൈറ്റ് ബിജെപിക്ക് 40 മുതൽ 44 സീറ്റുകളും ആം ആദ്മി പാർട്ടി 25 മുതൽ 29 സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു. ചാണക്യ സ്ട്രാറ്റജീസ് ബിജെപിക്ക് 39 മുതൽ 44 സീറ്റും ആം ആദ്മി പാർട്ടി 25 മുതൽ 28 സീറ്റുകളും കോൺഗ്രസിന് പരമാവധി 3 സീറ്റുകൾ വരെയും നേടുമെന്ന് പ്രവചിക്കുന്നു. പോൾ ഡയറി ബി.ജെ.പിക്ക് 40 മുതൽ 50 സീറ്റുകളും ആം ആദ്മി പാർട്ടി 18 മുതൽ 25 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളും പ്രവചിക്കുന്നു
ജനവിധി തേടിയത് 699 സ്ഥാനാർഥികൾ
ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയായത്. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 28 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.
60 ശതമാനം പോളിങ്
വൈകീട്ട് ആറ് മണിവരെയുള്ള കണക്കുകൾ പ്രകാരം 60 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എട്ടിനാണ് ഫലപ്രഖ്യാപനം.
തുടക്കത്തിൽ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കൻ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകൾ ഇവിടെ നിർണ്ണായകമാകും. കോൺഗ്രസും, അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയും പിടിക്കുന്ന വോട്ടുകൾ ആപിൻറെ കണക്ക് കൂട്ടലിൽ നിർണ്ണായകമാകും.
മധ്യവർഗം ഭൂരിപക്ഷമായ നഗരമണ്ഡലങ്ങളിൽ വലിയ ആവേശം കണ്ടില്ല. നഗരമണ്ഡലമായ കരോൾബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിൻറെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തിൽ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോൺഗ്രസ് ഉറപ്പിക്കുന്നത്.
Read More
- കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
- അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us