scorecardresearch

പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് തിരുപ്പതി ദേവസ്വം

സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ തിരുപ്പതി ജില്ലയിലെ പുത്തൂരിലെ ഒരു പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നതായി ടി.ടി.ഡി. പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു

സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ തിരുപ്പതി ജില്ലയിലെ പുത്തൂരിലെ ഒരു പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നതായി ടി.ടി.ഡി. പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു

author-image
WebDesk
New Update
thirupathi devasom

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം

ഹൈദരബാദ്: ക്രിസ്ത്യൻ പള്ളിയിലെ ആരാധാനയിൽ പങ്കെടുത്തതിന് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് (ടി.ടി.ഡി.). തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെയാണ് ചൊവ്വാഴ്ച ടി.ടി.ഡി. സസ്‌പെൻഡ് ചെയ്തത്. 

Advertisment

Also Read:രാജസ്ഥാനിലെ വ്യോമസേന വിമാനാപകടം; രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു

സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ തിരുപ്പതി ജില്ലയിലെ പുത്തൂരിലെ ഒരു പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനയിൽ സ്ഥിരമായി പങ്കെടുത്തിരുന്നതായി ടി.ടി.ഡി. പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരനെന്ന് നിലയിൽ ദേവസ്വം ബോർഡിന്റെ പെരുമാറ്റചട്ടം ഉദ്യോഗസ്ഥൻ പാലിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു. 

ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരൻ എന്ന നിലയിൽ നിരുത്തരവാദപരമായി പെരുമാറിയതും ടി.ടി.ഡി മാനദണ്ഡങ്ങളുടെ ലംഘനമാണ്. ടി.ടി.ഡി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥന് നേരെ നടപടി സ്വീകരിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. 

Advertisment

Also Read:ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

അതേസമയം, താൻ ചില സുഹൃത്തുക്കളെ കാണാനാണ് പള്ളിയിൽ പോയതെന്ന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ടി.ടി.ഡി. ഭാരവാഹികളെ അറിയിച്ചു. തിരുപ്പതി ദേവസ്വത്തിന്റെ നിയമങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. ഒരു മുതിർന്ന ടി.ടി.ഡി അംഗമെന്ന നിലയിൽ, ആരെങ്കിലും എന്നെ ഒരു ക്ഷേത്രത്തിലേക്കോ പള്ളിയിലേക്കോ ക്ഷണിച്ചാൽ ഞാൻ അവിടെ പോകും. ഞാൻ ഏത് വിശ്വാസമോ മതമോ പിന്തുടരുന്നു എന്നത് പ്രശ്‌നമല്ല.നിയമങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാകാര്യങ്ങളും ചെയ്യുന്നത്.- രാജശേഖർ ബാബു ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

Also Read:കശ്മീരിനും എസിയില്ലാതെ രക്ഷയില്ല; ഉഷ്ണതരംഗത്തിൽ വലഞ്ഞ് താഴ്വര

തെലുങ്കുദേശം പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കഴിഞ്ഞ ജൂണിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനുശേഷം തിരുപ്പതി ദേവസ്വത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. 18 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

Read More

ഗുജറാത്തിൽ പാലം തകർന്നുവീണു; ഒൻപത് മരണം

thirupathi temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: