/indian-express-malayalam/media/media_files/2025/09/25/dallas-attack-2025-09-25-07-39-30.jpg)
ഡാലസിൽ വെടിവെപ്പ്; മൂന്ന മരണം
ഡാലസ്: യു എസിലെ ഡാലസിൽ വെടിവെപ്പ്. ഡാലസിലെ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഓഫീസിനുനേരെ ഉണ്ടായ വെടിവെയ്പ്പിൽ അക്രമിയടക്കം മൂന്ന പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Also Read:പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന
സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തും. വെടിവെപ്പ് നടത്തിയ ആളെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
ഐസിഇ ഓഫീസ് ലക്ഷ്യമിട്ട് ആസൂത്രിതമായി നടന്ന ആക്രമണമാണിതെന്നും അക്രമിയുടെ കയ്യിൽനിന്നും കണ്ടെത്തിയ വെടിയുണ്ടകളിൽ ഐസിഇക്കെതിരായ സന്ദേശങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നും എഫ്ബിഐ സ്പെഷ്യൽ ഏജന്റ് ജോ റോത്രോക്ക് പറഞ്ഞു.
Also Read:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്
ടെക്‌സസിലെ ഇമിഗ്രേഷൻ, നിയമ നിർവ്വഹണ വിഭാഗങ്ങൾക്ക് നേരെ ആക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ജൂലൈ നാലിന് സൈനിക വേഷത്തിലെത്തിയ അജ്ഞാതർ ഡാളസിന്റെ തെക്കുപടിഞ്ഞാറുള്ള അൽവാരാഡോയിലുള്ള പ്രൈറിലാൻഡ് ഡിറ്റൻഷൻ സെന്ററിൽ വെടിയുതിർത്തിരുന്നു. ഇതിൽ ഒരു പോലീസുകാരന് ഗുരുതര പരിക്കേറ്റിരുന്നു.
Read More: ചൈനയിലും തായ്വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us