/indian-express-malayalam/media/media_files/2025/09/24/tycoon-2025-09-24-20-52-53.jpg)
Ragasa Typhoon Updates
Ragasa Typhoon Updates:തായ്പേയ്: ചൈനയിലും തായ്വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ 17 പേരാണ് തായ്വാനിൽ മരിച്ചത്. 125 ഓളം പേരെ കാണാതായി. തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽനിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
Also Read:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്
ഉയർന്ന വേലിയേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനെ തുടർന്ന് മിക്കയിടത്തും മരങ്ങൾ കടപുഴകി. മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടിലാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read:ബാഗ്രാം വ്യോമതാവളം അഫ്ഗാൻ മടക്കി നൽകണം; മുന്നറിയിപ്പുമായി ട്രംപ്
തായ്വാനിലെ ഹുവാലിയൻ പ്രദേശത്തെ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതോടെ പ്രദേശം മുഴുവൻ വെള്ളത്തിലായി. ഗ്വാങ്ഫു ടൗൺഷിപ്പിലെ റോഡുകൾ ഒഴുകിപ്പോയി. ഹോങ്കോങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിലാണ് റഗാസ വീശിയടിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ റഗാസ തിങ്കളാഴ്ചയാണ് കരതൊട്ടത്.
Also Read:ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നോബൽ സമ്മാനത്തിന് താൻ അർഹൻ: ഡൊണാൾഡ് ട്രംപ്
ഹോങ്കോങ്ങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയതായാണ് വിവരം. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ വീശുന്ന റഗാസ, ഹോങ്കോങ്ങിന്റെ തെക്കുഭാഗത്ത് 100 കിലോമീറ്റർ അകലെയായി സഞ്ചരിക്കുന്നുണ്ടെന്ന് ഹോങ്കോങ്ങിന്റെ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ഭാഗത്തേക്കോ അല്ലെങ്കിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്കോ നീങ്ങുന്നത് തുടരുമെന്നാണ് പ്രവചനം.
Read More:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.