scorecardresearch

'ഇത് പുതിയ കാലഘട്ടത്തിന്റെ തുടക്കം'; നീണ്ട കാത്തിരിപ്പിനൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് മോദി

നീണ്ട തപസ്യക്കൊടുവിലാണ് രാമക്ഷേത്രം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായതെന്നും ക്ഷേത്രം ഉയരാൻ കാലതാമസം വന്നതിൽ രാമനോട് ക്ഷമ ചോദിക്കുന്നുവെന്നും മോദി

നീണ്ട തപസ്യക്കൊടുവിലാണ് രാമക്ഷേത്രം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായതെന്നും ക്ഷേത്രം ഉയരാൻ കാലതാമസം വന്നതിൽ രാമനോട് ക്ഷമ ചോദിക്കുന്നുവെന്നും മോദി

author-image
WebDesk
New Update
Modi at ram mandir

എക്സ്പ്രസ് ഫൊട്ടോ

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാമൻ അയോധ്യയിൽ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട തപസ്യക്കൊടുവിലാണ് രാമക്ഷേത്രം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായതെന്നും ക്ഷേത്രം ഉയരാൻ കാലതാമസം വന്നതിൽ രാമനോട് ക്ഷമ ചോദിക്കുന്നുവെന്നും അയോധ്യയിൽ  പ്രാൺ പ്രതിഷ്ഠയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. പ്രാൺ പ്രതിഷ്ഠ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചപ്രധാനമന്ത്രി തന്റെ ഉപവാസ വ്രതവും അവസാനിപ്പച്ചാണ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തത്. 

Advertisment

ഒടുവിൽ അയോധ്യയിലേക്ക് ശ്രീരാമൻ എത്തിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പ്രാൺ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. നീണ്ട തപസ്യയാണ് അതിനായി വേണ്ടി വന്നത്. രാം ലല്ല ക്ഷേത്രത്തിലേക്ക് എത്തിയതോടെ എല്ലാ രാമഭക്തരിലേക്കും ചൈതന്യമെത്തി. 1000 വർഷം കഴിഞ്ഞാലും ഈ പുണ്യദിനം എല്ലാവരും ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.“ജനുവരി 22-ലെ സൂര്യോദയം അതിശയകരമായ ഒരു തിളക്കം കൊണ്ടുവന്നു. 2024 ജനുവരി 22, ഒരു തീയതിയല്ല, മറിച്ച് ഒരു പുതിയ സമയചക്രത്തിന്റെ ഉത്ഭവമാണ്,” പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പൂർത്തിയാക്കാൻ നിരവധി നൂറ്റാണ്ടുകൾ എടുത്തതിനാൽ ശ്രീരാമനോട് മാപ്പ് പറയാൻ ഈ ദിവസം ഉപയോഗിക്കുമെന്ന് പറഞ്ഞു. “നമ്മുടെ പ്രയത്നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊരു കുറവുണ്ടായിരിക്കണം, ഇത്രയും നൂറ്റാണ്ടുകളായി നമുക്ക് ഈ ജോലി പൂർത്തീകരിക്കാൻകഴിഞ്ഞില്ല. ഇന്ന് ദൗത്യം പൂർത്തിയായി. ശ്രീരാമൻ തീർച്ചയായും നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..മോദി പറഞ്ഞു.

Advertisment

 

സാഗരം മുതൽ സരയൂ വരെയുള്ള യാത്രയിൽ ഭഗവാൻ ശ്രീരാമന്റെ സാന്നിധ്യം വിവിധ സ്ഥലങ്ങളിൽ അനുഭവിച്ചറിയുവാൻ തനിക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാം ലല്ല ഇത്രയും ടെന്റിൽ കഴിയുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് അവിടെ നിന്നും രാമനെ ക്ഷേത്രത്തിലേക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞു. ഈ അവസരത്തിൽ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണെന്നും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്ത എല്ലാവരേയും ഈ അവസരത്തിൽ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. 

ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ആളുകൾ പ്രതിഷ്ഠാ ചടങ്ങ് ഓർക്കുമെന്ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷണിതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “കഴിഞ്ഞ 11 ദിവസങ്ങളിൽ, എന്റെ മതപരമായ ചിട്ടകളുടെ ഭാഗമായി ഒട്ടേറെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഞാൻ ശ്രമിച്ചു. ഭഗവാൻ ശ്രീരാമൻ കാലുകുത്തിയ സ്ഥലങ്ങളാണിവ ഓരോന്നും” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെ കൂടാതെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, രാമക്ഷേത്ര ട്രസ്റ്റ് പ്രതിനിധി ചമ്പത് റായ് തുടങ്ങിയവരും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

Narendra Modi Ram mandir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: