scorecardresearch

എംപിമാർക്ക് ശബളമായി എന്തുകിട്ടും?

ഒരു പാർലമെൻ്റ് അംഗത്തിന് എത്ര ശബളം ലഭിക്കും? ശമ്പളത്തിന് പുറമെ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുക? അറിയേണ്ടതെല്ലാം

ഒരു പാർലമെൻ്റ് അംഗത്തിന് എത്ര ശബളം ലഭിക്കും? ശമ്പളത്തിന് പുറമെ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുക? അറിയേണ്ടതെല്ലാം

author-image
WebDesk
New Update
MP Salary

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ജൂൺ നാലിനാണ് പ്രഖ്യാപിച്ചത്. ജൂൺ 9നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ഇതോടെ, ജവഹ‍ർ‌ലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സ‌ർക്കാർ അധികാരത്തിലെത്തുന്നത്. കേരളത്തിൽ നിന്നും നടനും തൃശൂരിൽ നിന്നുള്ള നിയുക്ത എം.പിയുമായ സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം മോദി സർക്കാരിലെ  മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയാണെന്ന് അറിയാനാണ് ജനങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. 

Advertisment

543 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്.  ഈ സാഹചര്യത്തിൽ, ഒരു പാർലമെൻ്റ് അംഗത്തിന് എത്ര ശമ്പളം ലഭിക്കുന്നു, ശമ്പളത്തിന് പുറമെ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുക എന്നു നോക്കാം. 

ഒരു എംപിക്ക് പ്രതിമാസം 1,00,000 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. 2018ലെ ശമ്പള വർദ്ധനയ്ക്ക് ശേഷമാണ് തുകയിൽ വർദ്ധനവുണ്ടായത്. ശമ്പളത്തിന് പുറമെ, മണ്ഡല അലവൻസ്, ഡെയ്‌ലി അലവൻസ്, ട്രാവലിംഗ് അലവൻസ്, ഹൗസിംഗ് അലവൻസ് തുടങ്ങി വിവിധ അലവൻസുകളും സൗകര്യങ്ങളും ഓരോ എംപിയ്ക്കും ലഭിക്കും. എംപിമാർക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ് ഈ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്

എംപിമാർക്ക് മണ്ഡല അലവൻസായി പ്രതിമാസം 70,000 രൂപയും ലഭിക്കും. ഓഫീസുകളുടെ നടത്തിപ്പിനും എംപിമാരുടെ മണ്ഡലങ്ങളിൽ ഘടകകക്ഷികളുമായി ബന്ധപ്പെട്ട ചെലവുകൾ നിർവഹിക്കുന്നതിനുമാണ് ഈ അലവൻസ്. അതിനു പുറമെ ഓഫീസ് ചെലവുകൾക്കായി 60,000 രൂപയും ലഭിക്കും. പാർലമെന്റ് സെഷനുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കുന്നതിനായി എംപിമാർ തലസ്ഥാനത്ത് ആയിരിക്കുമ്പോൾ താമസം, ഭക്ഷണം മറ്റു ചിലവുകൾ എന്നിവയ്ക്കായി  പ്രതിദിനം 2000 രൂപയും അലവൻസായി ലഭിക്കും.

Advertisment

എംപിമാരുടെ യാത്രാബത്ത 

എംപിമാർക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകൾക്ക് അർഹതയുണ്ട്. ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയും നടത്താം. എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങൾക്കുള്ളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസും ക്ലെയിം ചെയ്യാന്‍ സാധിക്കും.

വാടകരഹിത താമസം

എംപിമാർക്ക് അവരുടെ 5 വർഷത്തെ കാലയളവിൽ സൗജന്യ താമസസൗകര്യവും ലഭിക്കും.  സീനിയോറിറ്റി അനുസരിച്ച്, ബംഗ്ലാവുകളോ ഫ്ലാറ്റുകളോ ഹോസ്റ്റൽ മുറികളോ ലഭിക്കും. ഔദ്യോഗിക വസതി വേണ്ട എന്നാണ് ഐംപി തീരുമാനിക്കുന്നതെങ്കിൽ, 2,00,000 രൂപ ഭവന അലവൻസ് ക്ലെയിം ചെയ്യാം. 

മറ്റു സൗജന്യ സൗകര്യങ്ങൾ 

എംപിമാർക്ക് പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകളും വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ലഭിക്കുന്നതാണ്. കൂടാതെ, എംപിമാർക്ക് 50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വരെ സൗജന്യ വെള്ളവും പ്രതിവർഷം ഉപയോഗിക്കാം. 

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീമിന് (സിജിഎച്ച്എസ്) കീഴിൽ സൗജന്യ വൈദ്യ പരിചരണത്തിനുള്ള അർഹതയും എംപിമാർക്കുണ്ട്.  

എംപിമാർക്ക് പെൻഷൻ ആനുകൂല്യങ്ങളുമുമ്ട്. ഒരു തവണ പാർലമെൻ്റിൽ സേവനമനുഷ്ഠിച്ച എംപിമാർക്ക്  പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ഓരോ അധിക സേവന വർഷത്തിനും, പ്രതിമാസം 2,000 രൂപ ഇൻക്രിമെൻ്റും ലഭിക്കും.

Read More

Member Of Parliament Mp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: