scorecardresearch

ചൈനയിൽ ന്യൂമോണിയ വ്യാപനം: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം

രോഗത്തെ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാനാണ് നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

രോഗത്തെ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാനാണ് നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

author-image
WebDesk
New Update
respiratory illness |  China

(ഫയൽ ചിത്രം)

ഡൽഹി: ചൈനയിൽ വര്‍ദ്ധിച്ചു വരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണക്കിലെടുത്ത്  സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നിൽകി കേന്ദ്ര സര്‍ക്കാർ. കഴിഞ്ഞ വർഷം ഡിസംബറോടെ ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. എന്നാൽ​ രാജ്യം ശൈത്യകാലത്തിലേക്ക് പ്രവശിച്ച സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ്, ഇത്തരം രോഗങ്ങളെ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

Advertisment

കഴിഞ്ഞ ആഴ്ചകളിൽ വടക്കൻ ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് കണക്കിലെടുത്ത്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൂട്ടി തീരുമാനിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന ഇൻഫ്ലുവൻസയും, ശൈത്യകാലവും കണക്കിലെടുത്താണ് ഈ നീക്കം. ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ന്യൂമോണിയ കേസുകള്‍ നിരീക്ഷിക്കണം, ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖം, കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ തുടങ്ങിയ കേസുകള്‍ നിരീക്ഷിച്ച് കൊണ്ടേയിരിക്കണം, തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര-ഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടവും പ്രശംസനീയമാണ്. കുട്ടികളിൽ കാണപ്പെടുന്ന ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചൈനയുമായി ചർച്ച നടത്തിയിരുന്നു.

Read More News Here

Advertisment
health ministry of India China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: