scorecardresearch

മസ്‌ക്-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയിൽ നിയമനം ആരംഭിച്ച് ടെസ്‌ല

മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ് ടെസ്‌ല ഉദ്യോഗാർത്ഥികളെ തോടുന്നത്

മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ് ടെസ്‌ല ഉദ്യോഗാർത്ഥികളെ തോടുന്നത്

author-image
WebDesk
New Update
Tesla CEO Elon Musk, Prime Minister Narendra Modi

ഫയൽ ഫൊട്ടോ

ഡൽഹി: ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) വിപണിയിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ച് സൂചന നൽകി ടെസ്‌ല. കമ്പനി ഇന്ത്യയിൽ നിയമനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം.

Advertisment

മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്ക് ടെസ്‌ല ഉദ്യോഗാർത്ഥികളെ തോടുന്നതായി ലിങ്ക്ഡ്ഇന്‍ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സർവീസ് ടെക്‌നീഷ്യൻ, അഡ്വൈസർ, കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർമാർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയ കസ്റ്റമർ-ഫേസിങ്, ബാക്ക്-എൻഡ് തസ്തികകളിലേക്കാണ് നിയമനം.

ടെസ്‌ല ഇന്ത്യൻ വിപണിയിലെത്തുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയായിരുന്നു മുൻപ് തടസം സൃഷ്ടിച്ചിരുന്നത്. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങൾ ഇന്ത്യൻ വിപണിയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വർഷം 11 ദശലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖല ഇപ്പോഴും വളരെ ചെറുതാണ്. ഈ കാലയളവിൽ  ഏകദേശം 100,000 യൂണിറ്റുകളുടെ വിൽപന മാത്രമാണ് ഇന്ത്യയിൽ നടന്നത്. എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യത ഏറിവരുന്നതും സർക്കാർ നൽകിവരുന്ന പിന്തുണയിലും ടെസ്‌ല വളർച്ചാ സാധ്യത കാണുന്നു.

Advertisment

ടെസ്‌ല വാഹന വിൽപ്പന എപ്പോൾ ആരംഭിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, പുതിയ നിയമനങ്ങൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഡിമാൻഡും സർക്കാർ പിന്തുണയും കണക്കിലെടുത്ത്, പ്രാദേശികമായി ഉൽപ്പാദനം തീരുമാനിക്കും മുൻപ് തന്നെ കാറുകൾ ഇറക്കുമതി ചെയ്തുകൊണ്ട് ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ കണക്കാക്കുന്നത്.

Read More

Narendra Modi Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: