scorecardresearch

തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; 10 പേർ മരിച്ചു, 33 പേർക്ക് പരുക്ക്

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച പാസഞ്ചർ ബസിന് നേരെ ഞെട്ടിക്കുന്ന ഭീകരാക്രമണം. ജമ്മു കശ്മീരിലെ റിയാസിയിലാണ് ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച പാസഞ്ചർ ബസിന് നേരെ ഞെട്ടിക്കുന്ന ഭീകരാക്രമണം. ജമ്മു കശ്മീരിലെ റിയാസിയിലാണ് ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്

author-image
WebDesk
New Update
terrorists fired | passenger bus | Bus accident

ജമ്മു കശ്മീരിലെ റിയാസിയിലാണ് ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ജമ്മു കശ്മീർ: മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച പാസഞ്ചർ ബസിന് നേരെ ഞെട്ടിക്കുന്ന ഭീകരാക്രമണം. ജമ്മു കശ്മീരിലെ റിയാസിയിലാണ് ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്.

Advertisment

ശിവ് ഖോരിയിൽ നിന്ന് കത്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വെടിവയ്പിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് ബസിൻ്റെ ബാലൻസ് നഷ്ടപ്പെടുകയും തോട്ടിലേക്ക് മറിയുകയും ചെയ്തു. അപകടത്തിൽ  സംഭവത്തിൽ സംഭവത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 33 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയായിട്ടില്ല.

Advertisment

യാത്രക്കാരുടെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Read More

Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: