/indian-express-malayalam/media/media_files/2025/05/12/hkG80smLN2iLyZyDkXiI.jpg)
അഫ്ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് നിരോധനം
Taliban bans chess in Afghanistan: ന്യൂഡൽഹി:അഫ്‌ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണെന്ന് താലിബാൻ സ്‌പോർട്‌സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്‌വാനി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി.യോട് പറഞ്ഞു
ഇസ്ലാമിക ശരീഅത്ത് പ്രകാരം, ചെസ്സ് ചൂതാട്ടത്തിന്റെ രൂപമായി കണക്കാക്കപ്പെടുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മയെ തടയുന്നതിനും രാജ്യത്തെ നിയമപ്രകാരം ഇത് നിരോധിച്ചിരിക്കുന്നു. ചെസ്സ് കളിയോട് മതപരമായ എതിർപ്പുകൾ ഉണ്ട്, അതിനാൽ അഫ്ഗാനിസ്ഥാനിൽ കളി നിർത്തിവെയ്ക്കും. ചെസ്സുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ അനിശ്ചിത കാലത്തേക്കായി ചെസ്സ് വിലക്കുന്നതായി മഷ്‌വാനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.അതേസമയം, ചെസ് നിരോധിച്ച താലിബാൻ ഭരണകൂടത്തിൻറെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
Read More
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
- ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും വീണ്ടും സമാധാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.