scorecardresearch

India Pakistan Ceasefire Updates: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നേരത്തെ പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിലേക്കെത്തിയത്

നേരത്തെ പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിലേക്കെത്തിയത്

author-image
WebDesk
New Update
modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

PM Narendra Modi to address Nation Today after Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദി അറേബ്യയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിലേക്കെത്തിയത്. പാക്കിസ്ഥാനെതിരെയുള്ള തുടർനീക്കങ്ങൾ പിന്നീട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. 

Advertisment

 ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ പിൻവലിച്ചതോടെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 

അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടാം ഭീകവാദികളോടാണെന്നും പാക് സൈന്യത്തോടല്ലെന്നും  സൈന്യം വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥിനിലെയും പാക് അധീന കശ്മീരിലെയും ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചത്. എന്നാൽ, പാക് പട്ടാളം അതിൽ ഇടപെടുകയായിരുന്നെന്ന് എയർമാർഷൽ എ.കെ.ഭാരതി പറഞ്ഞു. 

ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ ഉണ്ടായിട്ടില്ല. മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി.

Advertisment

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാൻറെ ചൈനീസ് നിർമിത മിസൈലുകൾ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകർന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്‌നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്,  മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. 

Read More

Operation Sindoor Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: