/indian-express-malayalam/media/media_files/2025/04/27/Q3241wrmkNc5pgymYmeH.jpg)
ബിജാപൂർ കുന്നുകൾ (എക്സ്പ്രസ് ഫൊട്ടൊ)
Maoist Encounter in Bijapur: ഹൈദരബാദ്: രാജ്യത്ത് മാവോയിസ്റ്റ് ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ തിരിച്ചടിയുമായി സുരക്ഷാ സേന. കഴിഞ്ഞ ആറ് ദിവസങ്ങളായി തെലങ്കാന-ചത്തീസ്ഗഡ് അതിർത്തിയിലുള്ള ബിജാപുരിലെ കരേഗുട്ട കുന്നുകൾ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. രാജ്യത്തെ മാവോയിസ്റ്റ് സംഘങ്ങളിൽ ഏറ്റവും അപകടകാരിയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പി.എൽ.ജി.എ.) ബറ്റാലിയൻ ഒന്നിന്റെ താവളമാണ് ബിജാപ്പുർ കുന്നുകൾ. മാവോയിസത്തിന്റെ അടിവേരറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂരക്ഷ സേനാ ബിജാപ്പൂർ കുന്നുകൾ വളഞ്ഞിരിക്കുന്നത്
രഹസ്യ നീക്കങ്ങളുടെ താവളമായ ബിജാപൂർ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന മാവോയിസ്റ്റുകളുടെ പല രഹസ്യനീക്കങ്ങൾക്കും മുൻപും ബിജാപൂർ വേദിയായിട്ടുണ്ട്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയതോടെയാണ് ബിജാപൂർ ഇവർ സ്ഥിരം താവളമാക്കിയത്. 2024-ൽ ഇതുവരെ വിവിധ സംഘട്ടനങ്ങളിൽ 363 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതോടെയാണ് മാവോയിസ്റ്റ് ബറ്റാലിയനുകൾ ബിജാപൂർ കുന്നുകളിലേക്ക് ഉൾവലിഞ്ഞതെന്നാണ് സുരക്ഷ സേനയുടെ വിലയിരുത്തൽ.
2010 ഏപ്രിൽ ആറിന് സുക്മയിലെ തദ്‌മെത്‌ലയിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരടക്കം 155 ജവാൻമാരുടെ ജീവനെടുത്ത മാവോയിസ്റ്റ് ആക്രമണത്തിൽ പിന്നിൽ പ്രവർത്തിച്ചവരാണ് പി.എൽ.ജി.എ.യുടെ ബറ്റാലിയൻ ഒന്ന്. രാജ്യത്തെ മാവോ-നക്‌സൽ സംഘങ്ങളിൽ ഏറ്റവും അപകടകാരിയായ ബറ്റാലിയൻ-ഒന്ന് ബിജാപൂർ കുന്നുകൾ സ്ഥിരതാവളമാക്കിയതോടെയാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞത്.
സംയുക്ത ഓപ്പറേഷൻ
വിവിധ സുരക്ഷസേനകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് ബിജാപൂരിലെ ഓപ്പറേഷൻ നടത്തുന്നത്. സെൻട്രൽ റിസർവ് പോലീസ് സേനയുടെ 210-ാം ബറ്റാലിയൻ എലൈറ്റ് കോബ്ര യൂണിറ്റ്, ഛത്തീസ്ഗഢ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്), ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡി.ആർ.ജി.), മറ്റ് സി.ആർ.പി.എഫ് യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ള 7,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കാളികളായിരിക്കുന്നത്.
ഓപ്പറേഷനിൽ ഇതുവരെ എത്ര മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നത് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്ന് ബസ്തർ റേഞ്ച് ഐ.ജി. പി സുന്ദർരാജ് പറഞ്ഞു."നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകളിൽ എത്ര നക്‌സലുകൾ കൊല്ലപ്പെട്ടു അല്ലെങ്കിൽ പരിക്കേറ്റു എന്നതിന്റെ കൃത്യമായ എണ്ണം ഇതുവരെ ഞങ്ങൾക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ഇതുവരെ എട്ട് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. രണ്ട് ജവാൻമാർക്കെങ്കിലും ഐഇഡി സ്‌ഫോടനങ്ങളിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്"- സുന്ദർരാജ് പറഞ്ഞു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us