/indian-express-malayalam/media/media_files/eBNBC7rvHek3ROuRcQP3.jpg)
സ്വാതി മലിവാൾ (ഫയൽ ചിത്രം)
ഡൽഹി: എഎപി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ശാരീരകമായി ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫംഗം ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി ജൂലൈ 6 വരെ നീട്ടി. ഡൽഹി കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗൗരവ് ഗോയൽ മുമ്പാകെ വീഡിയോ കോൺഫറൻസ് വഴിയാണ് ബിഭവ് കുമാറിനെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയത്.
തീസ് ഹസാരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മെയ് ആദ്യം ബിഭവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ഏഴ്, എട്ട് തവണ തല്ലുകയും, നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മലിവാളിന്റെ പരാതിയിൽ ആരോപിക്കുന്നത്.
സിസിടിവി ക്യാമറകൾ സ്ഥാപിച്ച സ്ഥലത്തേക്ക് പ്രവേശനമില്ലാത്ത ഒരു ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ, താൻ കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംഭവം നടന്ന കാലയളവിൽ “ശൂന്യമാണ്” എന്ന് ആരോപിച്ചതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഇതെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ സഹായിക്കെതിരെ സെക്ഷൻ 354, 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), 323 ( സ്വമേധയാ മുറിവേൽപ്പിക്കുക), ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ (IPC) 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.