/indian-express-malayalam/media/media_files/pRdg5XlnRbnAoMBCUbwc.jpg)
രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഒരു സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിൽ മതംമാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് മൂന്ന് അദ്ധ്യാപകരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്യുകയുണ്ടായി.
ജയ്പൂർ: രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഒരു സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിൽ മതംമാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് മൂന്ന് അദ്ധ്യാപകരെ വിദ്യാഭ്യാസ മന്ത്രി സസ്പെൻഡ് ചെയ്യുകയുണ്ടായി. ഫെബ്രുവരി 20ന്, സർവ്വ ഹിന്ദു സമാജത്തിൻ്റെ ബാനറിന് കീഴിലുള്ള വലതുപക്ഷ സംഘടനകൾ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. "ലൗ ജിഹാദ്", "മതപരിവർത്തനം", "ഇസ്ലാമിക് ജിഹാദി" പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടക്കുന്നതായും, മുസ്ലീം അധ്യാപകർ ഹിന്ദു വിദ്യാർത്ഥികളെ സ്കൂളിൽ നമസ്കരിക്കാൻ പ്രേരിപ്പിച്ചതായും അവർ ആരോപിച്ചു.
ഒരു പെൺകുട്ടിയുടെ 2019ലെ പ്രവേശന ഫോമിൽ അവളുടെ മതം ഇസ്‌ലാം എന്ന് എഴുതിയിരുന്നുവെന്നും ഇത് പാകിസ്ഥാൻ സംഘടനയായ ദവാത്ത് ഇ ഇസ്‌ലാമിയുടെയും ഇപ്പോൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിൻ്റെയും പിന്തുണയുള്ള വലിയ ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അധ്യാപികമാരായ ഫിറോജ് ഖാൻ, മിർസ മുജാഹിദ് എന്നിവരെ ഫെബ്രുവരി 22നും ഷബാനയെ ഫെബ്രുവരി 24നും വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
"ഒരു ഹിന്ദു പെൺകുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ, അവൾ ഹിന്ദു ആണെങ്കിലും അവളുടെ മതം ഇസ്‌ലാമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മതപരിവർത്തനത്തിൻ്റെയും ലൗ ജിഹാദിൻ്റെയും ഗൂഢാലോചനയുണ്ട്. ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് നമസ്കരിക്കുന്നു. ഇത് എൻ്റെ ശ്രദ്ധയിൽപ്പെട്ടയുടനെ മൂന്ന് അധ്യാപകർക്കെതിരെയും കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. ഞാൻ അവരെ ബിക്കാനീറിലേക്ക് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അവരെ പുറത്താക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അതും ചെയ്യും,” വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. സംഗോഡും ബിക്കാനീറും ഏകദേശം 540 കിലോമീറ്റർ അകലെയാണ്.
ഈ പെൺകുട്ടി സ്കൂൾ വിട്ടതിനുശേഷം ഒരു മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതും രക്ഷിതാക്കളെ വിട്ടു പോയതും ചേർത്ത് വച്ചാണ് രേഖകളിൽ വന്ന മാറ്റത്തെ മതപരിവർത്തനമായി വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണയുടെ പുറത്താണെന്ന് നടപടി നേരിട്ട അധ്യാപകർ തന്നെ പിന്നെ വിശദീകരിച്ചു. സസ്‌പെൻഡ് ചെയ്ത മൂന്ന് അധ്യാപകരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
സ്കൂളിൽ ഏതെങ്കിലും തരത്തിൽ മതംമാറ്റം നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടില്ല എന്നും അന്വേഷണത്തിന്റെ ഒടുക്കം കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് സ്കൂളിന്റെ പ്രിൻസിപ്പൽ കമലേഷ് ഭൈരവ പറഞ്ഞത്. ഈ സ്കൂളിൽ മതപരിവർത്തനം നടന്നതായി അറിയില്ല എന്ന് ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ മതപരിവർത്തനം ശരിവയ്ക്കുന്ന തരത്തിലാണ് വിദ്യാഭ്യാസമന്ത്രി സംസാരിച്ചത്. ഹിന്ദു പെൺകുട്ടിയുടെ മതം രേഖകളിൽ മുസ്ലിം എന്ന് മാറ്റിയതിനു പിന്നിൽ മതപരിവർത്തനവും ലവ് ജിഹാദും നടന്നതായി സംശയമുണ്ടെന്ന രീതിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. അന്വേഷണം മറ്റൊരു അധ്യാപകനിലേക്ക് നീളുന്നതായും മന്ത്രി പറയുന്നു. അവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മൂന്നുപേരെയും ജോലിയിൽ നിന്നും പിരിച്ച് വിടുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.