/indian-express-malayalam/media/media_files/lDR4icXgugGq0kHXns5o.jpg)
അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും
ന്യൂഡൽഹി: ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. ഏഴംഗബെഞ്ചിൽ ഭിന്നവിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസാണ് ഭൂരിപക്ഷവിധി വായിച്ചത്.
സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വിധി. 2006ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.ബെഞ്ചിലംഗമായ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സുര്യകാന്ത്, ജെ ബി പർദിവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സി എസ് ശർമ എന്നിവർ ജനുവരി 10 മുതൽ ഫെബ്രുവരി ഒന്നുവരെ കേസിൽ വാദം കേട്ടിരുന്നു. എട്ട് തവണയായിരുന്നു കേസ് പരിഗണിച്ചത്.
അലിഗഡ് സർവകലാശാലയുടെ കാര്യത്തിൽ നേരത്തെയും സുപ്രീംകോടതി വിധിപറഞ്ഞിട്ടുള്ളത്. 1967ലായിരുന്നു ഇത്. എസ് അസീസ് ബാഷ - യൂണിയൻ ഓഫ് ഇന്ത്യ കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വിധിച്ചിരുന്നു. 1920ലെ അലിഗഡ് മുസ്ലിം സർവകലാശാല നിയമം ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി. അലിഗഡ് സർവകലാശാല നിർമ്മിച്ചതോ ഭരിച്ചതോ മുസ്ലിം സമുദായമല്ല എന്നായിരുന്നു പരാമർശം.
എന്നാൽ, 1981ൽ അലിഗഡ് മുസ്ലിം സർവകലാശാല നിയമത്തിലെ ഭേദഗതിയിൽ സർവകലാശാല നിർമ്മിച്ചത് മുസ്ലിം സമുദായമാണെന്ന് പ്രസ്താവിച്ചു. 2005ലാണ് സർവകലാശാല ന്യൂനപക്ഷ പദവി അവകാശപ്പെട്ട് 50 ശതമാനം സീറ്റുകൾ മുസ്ലിം വിദ്യാർഥികൾക്കായി നീക്കിവെച്ചത്. പി ജി മെഡിക്കൽ കോഴ്‌സിലായിരുന്നു ഇത്. എന്നാൽ, സംവരണനയവും 1981ലെ ഭേദഗതിയും അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പിന്നീടാണ്, സുപ്രീംകോടതിയിൽ ഈ വിധി ചോദ്യം ചെയ്യപ്പെട്ടത്. 2019ലാണ് ഏഴംഗ ബെഞ്ചിന് കേസ് വിട്ടത്.
ന്യൂനപക്ഷ പദവിയില്ലെങ്കിൽ മറ്റ് പൊതുസർവകലാശാലകൾക്ക് സമാനമായി അധ്യാപകർക്കും വിദ്യാർഥികൾക്കും സംവരണനയങ്ങൾ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും. ന്യൂനപക്ഷ പദവി സുപ്രീംകോടതി ശരിവെക്കുകയാണെങ്കിൽ സർവകലാശലയ്ക്ക് 50 ശതമാനം സംവരണം മുസ്ലിം വിദ്യാർഥികൾക്ക് നൽകാനാകും.
നിലവിൽ സംസ്ഥാനത്തിന്റെ സംവരണനയങ്ങളൊന്നും സർവകലാശാല പിന്തുടരുന്നില്ല. എന്നാൽ, മറ്റൊരു സംവരണനയം സർവകലാശാലയ്ക്കുണ്ട്. സർവകലാശാലയുടെ അഫിലിയേറ്റഡ് സ്‌കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് പകുതി സീറ്റുകളും നീക്കിവെച്ചിരിക്കുന്നത്.
Read More
- ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം; ഓസ്ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച കാനഡയുടെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യ
- ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം ആവശ്യം; അന്വേഷണം ആരംഭിച്ച് പൊലീസ്
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.