/indian-express-malayalam/media/media_files/53c1zSxURKJ23kIvwvJm.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സെൻട്രൽ ഡൽഹിയിലെ യുപിഎസ്‌സി കോച്ചിങ് സെന്റെറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലയാളി അടക്കം മൂന്നു വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേന്ദ്രത്തിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസ് അയച്ചു.
കോച്ചിങ് സെൻ്ററുകൾ മരണമുറികളായി മാറിയിരിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ ജീവിതം കൊണ്ടാണ് കോച്ചിങ് സെൻ്ററുകൾ കളിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച പറഞ്ഞു.
ഈ സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ട് മൂന്നു ദിവസങ്ങൾക്ക് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി.
ഡൽഹി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് ഹൈക്കോടതി വെള്ളിയാഴ്ച സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയം തോന്നാതിരിക്കാനാണ് കേസ് സിബിഐക്ക് വിടുന്നതെന്നും, സംഭവങ്ങളുടെ ഗൗരവവും പൊതുപ്രവർത്തകരുടെ അഴിമതിയും ഈ തീരുമാനത്തിന് കാരണമായെന്നും, കോടതി ചൂണ്ടികാട്ടിയിരുന്നു.
ജിന്ദ്രർ നഗറിൽ പ്രവർത്തിക്കുന്ന റാവു യുപിഎസസി പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്കാണ് വെള്ളം ഇരച്ചുകയറി അപകടം ഉണ്ടായത്. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു. മൂന്നു സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്.
അപകടത്തിൽ മരിച്ച മൂന്നു പേരിൽ ഒരാൾ എറണാകുളം സ്വദേശി നവീൻ ഡാർവിനാണ്. ജെൻയുവിലെ ഗവേഷണ വിദ്യാർഥിയായ ഡാർവിൻ കാലടി സ്വദേശിയാണ്. തെലുങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ.
Read More
- എംസിഡിയിലേക്ക് ആൽഡർമാരെ നിയമിക്കാൻ ഡൽഹി ലെഫ്.ഗവർണർക്ക് അധികാരമെന്ന് സുപ്രീം കോടതി
- ബംഗ്ലാദേശ് പ്രക്ഷോഭം: 300 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം
- പ്രൊഫസർക്കെതിരായ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി നടപടി, ആശങ്ക പ്രകടിപ്പിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷണർ
- വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം
- സ്കൂളിൽ പോകാൻ മടി; വ്യാജ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി
- പെൺകുട്ടിയുടെ കൈപിടിച്ച് 'ഐ ലവ് യു' പറഞ്ഞ യുവാവിന് രണ്ടു വർഷം തടവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us