scorecardresearch

പാർട്ടി ആസ്ഥാനമൊഴിയാൻ എഎപിക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം; ജൂൺ 15 വരെ സമയം നൽകി

ആം ആദ്മി പാർട്ടിയുടെ ആസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ സ്ഥലത്താണെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു

ആം ആദ്മി പാർട്ടിയുടെ ആസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്നത് കയ്യേറ്റ സ്ഥലത്താണെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
Aap Office

ആം ആദ്മി പാർട്ടി ആസ്ഥാനം(ഫയൽ ചിത്രം)

ഡൽഹി: പാർട്ടിയുടെ ആസ്ഥാനമായ ഡൽഹിയിലെ റൂസ് അവന്യുവിലെ ഓഫീസ് ഒഴിയാൻ ആം ആദ്മി പാർട്ടിക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. ജൂൺ 15 ന് മുൻപായി പാർട്ടി ആസ്ഥാനം ഒഴിയാനാണ് കോടതി എഎപിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജൂൺ വരെ സമയം നൽകുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

Advertisment

ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലം കയ്യേറിയാണ് എഎപി പാർട്ടി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എഎപിക്ക് സമയം നീട്ടി നൽകുന്നതെന്ന് ജസ്റ്റിസുമാരായ പി ബി പർദിവാല, മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

"ആസന്നമായ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, സ്ഥലം ഒഴിയാൻ 2024 ജൂൺ 15 വരെ ഞങ്ങൾ സമയം നൽകുന്നു, അതുവഴി ജില്ലാ ജുഡീഷ്യറിയുടെ കാൽപ്പാടുകൾ വികസിപ്പിക്കുന്നതിന് അനുവദിച്ച ഭൂമി ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനായി ഉപയോഗിക്കാനാകും," കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് എഎപിയുടെ ഓഫീസുകൾക്കായി സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. റൂസ് അവന്യൂവിലെ ഭൂമിയിൽ തുടരാൻ കക്ഷിക്ക് നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

രാജ്യത്തെ ആറ് ദേശീയ പാർട്ടികളിൽ ഒന്നാണ് എഎപിയെന്ന് പാർട്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി പറഞ്ഞു. "ഒരു ദേശീയ പാർട്ടി എന്ന നിലയിൽ തങ്ങൾക്ക് ഒന്നും കിട്ടുന്നില്ലെന്ന് അവർ ഞങ്ങളോട് പറയുന്നു. മറ്റെല്ലാവരും മികച്ച സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ എഎപിക്ക് അതില്ല”സിംഗ്വി പറഞ്ഞു.

റൂസ് അവന്യൂവിൽ ഹൈക്കോടതിക്ക് അനുവദിച്ച ഭൂമിയിലെ എഎപിയുടെ കയ്യേറ്റം നീക്കാൻ യോഗം ചേരാൻ ഡൽഹി സർക്കാരിനോടും ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി ആസ്ഥാനം ഒഴിയാനുള്ള സമയക്രമം കോടതി നിശ്ചയിച്ചിരിക്കുന്നത്.

Read More

New Delhi Aam Aadmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: