/indian-express-malayalam/media/media_files/2025/06/12/gCvrTpV3m41v9h5NBVwA.jpeg)
Ahmedabad Plane crash Updates
Ahmedabad Plane crash Updates: ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം. കേന്ദ്രത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും കോടതി നോട്ടീസ് അയച്ചു. ജൂലൈ 12 ന് പുറത്തിറക്കിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ടിലെ ചിലഭാഗങ്ങൾ തൃപ്തികരമല്ലെന്നാണ് കോടതി നിരീക്ഷണം.
Also Read:അഹമ്മദാബാദ് വിമാന അപകടം: ഇടക്കാല ധനസഹായം അനുവദിച്ച് എയർ ഇന്ത്യ
എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിൽ ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ 'റൺ' എന്നതിൽ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറ്റിയതാണ് അപകടകാരണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പൈലറ്റിന്റെ പിഴവാണെന്ന തരത്തിലാണ് റിപ്പോർട്ട്. എന്നാൽ ഇതിനെതിരെ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ രംഗത്ത് വന്നിരുന്നു.
എഎഐബിയുടെ റിപ്പോർട്ടിൽ അപകടകാരണം തന്റെ മകനാണെന്ന് റിപ്പോർട്ട് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും നേർവഴിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ട് പുഷ്‌കരാജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.
Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന
സുമിത് സബർവാളാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോർട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും പുഷ്‌കരാജ് സബർവാൾ പറഞ്ഞു. സുമിത് സബർവാൾ ആത്മഹത്യ ചെയ്തതാണെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചുവെന്നുമുള്ള തരത്തിൽ വിദേശമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കേന്ദ്രത്തിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.
Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി
ക്യാബിൻ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിൻറെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിൻറെ ആഘാതം കൂട്ടി.
Read More:പുതുക്കിയ ജി.എസ്.ടി. പരിഷ്‌കാരം പ്രാബല്യത്തിൽ; അവശ്യസാധനങ്ങളുടെ വില കുറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.