scorecardresearch

രേണുകസ്വാമി കൊലക്കേസ്: നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024 ജൂൺ 11 നാണ് ദർശൻ അറസ്റ്റിലായത്

രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024 ജൂൺ 11 നാണ് ദർശൻ അറസ്റ്റിലായത്

author-image
WebDesk
New Update
darshan

ദർശൻ

ന്യൂഡൽഹി: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

Advertisment

Also Read: ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ എസ്. ജയ്‌ശങ്കർ റഷ്യയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

2024 ഡിസംബർ 13 നാണ് ഹൈക്കോടതി ദർശനും പവിത്ര ഗൗഡയ്ക്കും കൂട്ടുപ്രതികളായ അനു കുമാര്‍, ലക്ഷ്മണ്‍, നാഗരാജു, ജഗദീഷ്, പ്രസാദ് റാവു എന്നിവർക്കും ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ആറുമാസങ്ങൾക്കു ശേഷമാണ് ദർശന് ജാമ്യം ലഭിച്ചത്.

Also Read: ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനം, അഗ്നിവീറുകളുടെ നിയമന കാലാവധി നീട്ടാൻ ചര്‍ച്ചകള്‍

Advertisment

രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024 ജൂൺ 11 നാണ് ദർശൻ അറസ്റ്റിലായത്. കൊലപാതകത്തിന് കൂട്ടുനിന്ന ഒൻപത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ അടുത്ത സുഹൃത്തും നടിയുമായ നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്. 

Also Read: യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

ദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂൺ ഒൻപതിന് അഴുക്കുചാലിൽനിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

Read More: ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ

Supreme Court Kannada Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: