/indian-express-malayalam/media/media_files/2025/03/15/wm1x42aWDzp6CDCywCG3.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അലാസ്കയിൽ നടക്കുന്ന ഉച്ചകോടിക്ക് ശേഷവും യുക്രെയ്നിലെ യുദ്ധം നിർത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വിസമ്മതിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, കടുത്ത നടപടികൾ എന്തായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ''വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ,” വാഷിങ്ടണിലെ കെന്നഡി സെന്ററിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ആക്രമണം നിർത്താൻ പുടിൻ സമ്മതിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടോയെന്ന ചോദ്യത്തിന് പുടിനുമായി എപ്പോഴും നല്ല സംഭാഷണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ട്രംപ് പറഞ്ഞു.
Also Read:മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
എന്നാൽ, അത് കഴിയുമ്പോൾ ഒരു നഴ്സിങ് ഹോമിൽ റോക്കറ്റ് വീണതോ, ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ചതോ, തെരുവിൽ ആളുകൾ മരിച്ചു കിടക്കുന്നതോ ആണ് കാണുന്നതെന്ന് ട്രംപ് പറഞ്ഞു. അപ്പോൾ അതിനുള്ള ഉത്തരം ഇല്ല എന്നാണ്. കാരണം ഇതിനെക്കുറിച്ച് മുൻപും താൻ സംസാരിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
Also Read: ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച നാളെയാണ് അലാസ്കയിൽ നടക്കുക. യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. സമാധാന കരാറിനുള്ള മാനദണ്ഡങ്ങൾ പ്രധാന ചർച്ചയാകും. 10 വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് യുഎസ് സന്ദർശിക്കുന്നത്.
Read More: ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.