/indian-express-malayalam/media/media_files/2025/03/18/ueu2aVsfmlM4imJ8DzoI.jpg)
(Source: X/@ISS_Research)
ന്യൂയോർക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് സുനിത വില്യംസ് ഭൂമിയിലേക്ക് യാത്ര തിരിച്ചു. രാവിലെ 10.30 ഓടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം യാത്രാപേടകം വേർപെടുത്തുന്ന അൺഡോക്കിങ് വിജയകരമായി. പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയകരമായി. ഇതോടെ സുനിത ഉൾപ്പെടെ 4 യാത്രികരുമായി ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു.
നാളെ പുലർച്ചെ 3.30 ഓടെ പേടകം ഭൂമിയിൽ എത്തുമെന്നാണ് വിവരം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചിട്ടുണ്ട്. സുനിതയെ കൂടാതെ ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായി വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിൽ ഭൂമിയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവർക്കും മുൻനിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾക്ക് തകരാറുമുള്ള, സ്റ്റാർലൈനറിൻറെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഐഎസ്എസിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിച്ചത്.
Time to head home. 🌎
— ISS Research (@ISS_Research) March 17, 2025
Crew-9 is scheduled to undock from the @Space_Station on March 18th at 1:05 am EDT. They conducted dozens of experiments during their stay aboard the International Space Station. Here are some of Crew-9’s scientific milestones: https://t.co/pgzCCwvSespic.twitter.com/QqRNqlxZSG
നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ 10 ബഹിരാകാശ ദൗത്യത്തില്‍ ഉൾപ്പെടുന്നു. ക്രൂ 10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയതോടെയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിച്ചത്.
Read More
- Sunita Williams Return: സുനിത വില്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്; മടങ്ങി വരവ് എവിടെ തത്സമയം കാണാം?
- നാസയുടെ ബഹിരാകാശ ദൗത്യം;സുനിത വില്യംസിന് ലഭിക്കുന്ന ശമ്പളം അറിയാം
- ഗാസയില്‍ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം, 100 മരണം
- ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം
- 43 രാജ്യങ്ങൾക്ക് യുഎസ് യാത്രാവിലക്ക്; ലിസ്റ്റിൽ പാക്കിസ്ഥാൻ മുതൽ റഷ്യവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.