/indian-express-malayalam/media/media_files/Oj2u6nAzbRFMd8UQswwQ.jpg)
(Video screengrab/ Sansad TV)
ഡൽഹി: മതിയായ കൂടിയാലോചന നടത്തിയിട്ടില്ലെന്ന ആരോപണവുമായി ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി തൃണമൂൽ കോൺഗ്രസ്. പതിനേഴാം ലോക്‌സഭയിൽ സ്പീക്കറായിരുന്ന ഓം ബിർളയെ എൻഡിഎ പുനർനാമകരണം ചെയ്തതിനെത്തുടർന്നാണ് ഇന്ത്യാ സഖ്യം കൊടിക്കുന്നിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപകഷത്തിന് നൽകിയാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേ സമയം സ്പീക്കർ തിരഞ്ഞെടുപ്പിൽ തങ്ങളുടെ എംപിയായ കൊടിക്കുന്നിൽ സുരേഷ് ബിജെപിയുടെ ഓം ബിർളയെ നേരിടുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തൃണമൂൽ കോൺഗ്രസിനെ വിവരം അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ലോക്‌സഭയിലെ ഏറ്റവും മുതിർന്ന അംഗമായതിനാൽ സുരേഷിനെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് അതിന് ശേഷമാണ് കോൺഗ്രസ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് പാർട്ടിയുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് ടിഎംസി നേതാക്കൾ ആരോപിച്ചത്. “പശ്ചിമ ബംഗാളിൽ ഞങ്ങൾ 29 സീറ്റുകൾ സ്വന്തമായി നേടി... അന്ന് ഞങ്ങൾ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട് ഞങ്ങളോട് കൂടിയാലോചിക്കാതെ രാഹുൽ ഗാന്ധി ഒരു പ്രഖ്യാപനം നടത്തരുതായിരുന്നു" ഒരു മുതിർന്ന ടിഎംസി നേതാവ് പറഞ്ഞു.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us