/indian-express-malayalam/media/media_files/2025/06/10/482gP5nCyCZRFiDzB7Ck.jpg)
സോനത്തിനെ തെളിവെടുപ്പിനായി ഉടൻ പോലീസ് മേഘാലയിൽ എത്തിക്കും
Meghalaya Honeymoon Murder Case Updates: ഷില്ലോങ്: ഹണിമൂൺ കൊലപാതകത്തിന്റെ മുഖ്യആസൂത്രിക സോനം രഘുവംശി കുറ്റകൃത്യത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തത് ഉൾപ്പടെ കൃത്യമായ കണക്കൂകുട്ടലിൽ. ഗൂഢാലോചന മുതൽ കൊലപാതകത്തിന് ശേഷം എന്ത് ചെയ്യണമെന്ന് കാര്യത്തിലടക്കം സോനയ്ക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു.
Also Read:Meghalaya Honeymoon Murder: ഹണിമൂൺ കൊലപാതകം; 21 കാരൻ മുഖ്യപ്രതി; യുവതിയുമായി ബന്ധമെന്ന് പൊലീസ്
എന്നാൽ, ഒരു ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയും സോനയുടെ ഒരു വാട്‌സ്ആപ്പ് സന്ദേശവുമാണ് എല്ലാ പദ്ധതികളും തകിടം മറിച്ചത്. പ്രതിയുടെ ഒരു വാട്‌സാപ്പ് സന്ദേശമാണ് സോനത്തിൽ അന്വേഷണം കേന്ദ്രീകരിക്കാൻ പോലീസിനെ പ്രേരിപ്പിച്ചതെന്ന് മേഘാലയ ഈസ്റ്റ് ഖാസി ഹിൽസ് പോലീസ് സൂപ്രണ്ട് വിവേക് സീയം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
പ്ലാൻ ഒന്ന് 'മേഘാലയ'
ഭർത്താവ് രാജാ രഘുവംശിയുടെ കൊലനടത്താൻ മേഘാലയ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലും സോനത്തിന് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. ചെങ്കുത്തായ മലനിരങ്ങളും എപ്പോഴും മഴയും പ്രതികൂല കാലാവസ്ഥയുമുള്ള മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയിൽ സഞ്ചാരികൾ അപകടങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ മാർച്ചിൽ ഹംഗേറിയയിൽ നിന്നെത്തിയ ഒരു സഞ്ചാരി കുത്തനെയുള്ള ചരിവിൽ അപകടത്തിൽ മരിച്ചിരുന്നു.ഒന്നുകിൽ അപകടമരണം അല്ലെങ്കിൽ മോഷണത്തിനായി ആരെങ്കിലും കൊന്നതായി വരുത്തിതീർക്കുകയെന്നതായിരുന്നു സോനത്തിന്റെ ലക്ഷ്യമെന്ന് വിവേക് സീയം പറഞ്ഞു.
Also Read:ഹണിമൂൺ കൊലപാതകം; നിർണായകമായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി
"ദമ്പതികൾ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. യഥാർഥത്തിൽ ഗുവാഹത്തിയിലെ ഒരു ക്ഷേത്രം സന്ദർശിക്കാനാണ് ദമ്പതികൾ പദ്ധതിയിട്ടിരുന്നത്. പെട്ടെന്നാണ് മേഘാലയ സന്ദർശിക്കാൻ പദ്ധതിയിടുന്നത്. ഇത് സോനത്തിന്റെ പദ്ധതിയായിരുന്നു. കൊലനടത്താനുള്ള ഉദ്ദേശത്തോടെയാകാം ഇവിടം തിരഞ്ഞെടുത്തത്"- വിവേക് സീയം പറഞ്ഞു.
പ്ലാൻ രണ്ട് 'കവർച്ചാ ശ്രമം'
രാജാ രഘുവംശിയെ കവർച്ചയ്ക്കായി ആരോ കൊന്നുവെന്ന് വരുത്തി തീർക്കാനാണ് സോനം പദ്ധതിയിട്ടത്. ഇതിനായി മധുവിധു ആഘോഷത്തിന് പോകുമ്പോൾ വിവാഹത്തിന് ധരിച്ച വിലകൂടിയ ആഭരണങ്ങൾ എടുക്കണമെന്ന്് രാജയെ സോനം നിർബന്ധിച്ചിരുന്നു. സോനയുടെ നിർബന്ധത്തിന് വഴങ്ങി വിലയേറിയ ആഭരണങ്ങൾ രാജ കൈയ്യിൽ കരുതിയിരുന്നു. മോഷണത്തിനായുള്ള കൊലയെന്ന വാദം സാധൂകരിക്കാനാണ് സോനം ഇങ്ങനെ ചെയ്തത്.
രാജാ രഘുവംശിയുടെ കൊലപാതകത്തിന് ശേഷം ആദ്യം കുറച്ചുനാൾ അയാളുടെ വിധവയായി ജീവിക്കണം. അതിനുശേഷം കാമുകനായ രാജ്് കുശ്വാഹയെ കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കണം. ഇങ്ങനെയായിരുന്നു സോനത്തിന്റെ കണക്കുകൂട്ടൽ. കേസിലെ മുഖ്യപ്രതിയാണ് സോനയുടെ കാമുകൻ രാജ് കുശ്വാഹ.
കുരുക്കായ വാട്‌സ് ആപ്പ് സന്ദേശം
രാജാ രഘുവംശിയുടെ കൊലപാതകത്തിൽ ആദ്യഘട്ടത്തിൽ സോനത്തെ പോലീസിന് യാതൊരു സംശയവുമില്ലായിരുന്നു. കാണാതായ സോനത്തിനെ കണ്ടെത്തുന്നതിനാണ് പോലീസ് മുഖ്യപരിഗണന നൽകിയത്. എന്നാൽ, രാജയുടെ അമ്മയ്ക്ക് സോനം അയച്ച ഒരു വാട്സ് ആപ്പ് സന്ദേശമാണ് അന്വേഷണം സോനത്തിലേക്ക് വഴിതിരിച്ചത്.
Also Read: ഹണിമൂണിനിടെ ഭർത്താവിൻറെ കൊലപാതകം; എല്ലാം ഭാര്യയുടെ ആസൂത്രണം
രാജയുടെ മരണത്തിന് തൊട്ടുമുമ്പ് സോനം ഭർത്താവിന്റെ അമ്മയുമായി വാട്‌സ് ആപ്പിലൂടെ സംസാരിച്ചിരുന്നു. ഭക്ഷണം കഴിച്ചോയെന്ന് ചോദ്യത്തിന് ഭർത്താവിന്റെ ആരോഗ്യത്തിനായി താൻ നോമ്പിലാണെന്നാണ് സോനത്തിന്റെ മറുപടി. എന്നാൽ ദമ്പതികൾ താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തപ്പോൾ രാജയും സോനയും ഭക്ഷണം കഴിച്ചിട്ടാണ് കാഴ്ചകൾ കാണാൻ ഇറങ്ങിയെന്നാണ് മറുപടി നൽകിയത്.
സോനം എന്തിന് കള്ളം പറയുന്നുവെന്ന് ചോദ്യം പോലീസിൽ സംശയം ജനിപ്പിച്ചു. ഇതിനുപിന്നാലെയാണ് സോനത്തിൻെ ഫോൺ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ സോനം രാജ് കുശ്വാഹയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ടൂർ ഓപ്പറേറ്ററിൽ നിന്ന നിർണായക വിവരം കൂടി ലഭിച്ചതോടെ കൊലയ്ക്ക് പിന്നിലെ സോനത്തിന്റെ പങ്ക് പോലീസിന് വ്യക്തമായി.
Read More
മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.