/indian-express-malayalam/media/media_files/2025/06/09/W8AbaDWTSxZlFTIi8gkd.jpg)
Photograph: (Special arrangement)
Indore couple missing in Meghalaya: ഷില്ലോംങ്: മേഘാലയയിൽ ഹണിമൂണിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സോനം രഘുവംശിയും ഇൻഡോറിൽ നിന്ന് കസ്റ്റഡിയിലെടുത്ത 21 കാരനായ രാജ് കുശ്വാഹയും മുഖ്യപ്രതികളെന്ന് പൊലീസ്. സോനത്തിന് ഇയാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
കേസിൽ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് രാജ് കുശ്വാഹയെ കസ്റ്റഡിയിലെടുത്തത്. രാജ് മേഘാലയയിൽ വന്നിട്ടില്ലെന്നും നവവരനെ ആക്രമിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുകയുമായിരുന്നെന്ന് ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് ​​സീയം പറഞ്ഞു. കുറ്റകൃത്യം ആസൂത്രണം ചെയ്തതിൽ സോനത്തിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നും ചോദ്യം ചെയ്യലിനായി അവരെ മേഘാലയയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികളിലാണെന്നും അദ്ദേഹം പറഞ്ഞു.
വിശാൽ സിംഗ് ചൗഹാം (22), ആകാശ് രജ്പുത് (19), ആനന്ദ് സിംഗ് കുർമി (23) എന്നിവരാണ് കസ്റ്റഡിയിലായ മറ്റു പ്രതികൾ. മെയ് 23നാണ് മേഘാലയയിലെ സൊഹ്‌റ പ്രദേശത്ത് ഹണിമൂൺ ആഘോഷിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള രാജാരഘുവംശിയെയും ഭാര്യ സോനത്തെയും കാണാതാകുന്നത്. ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജൂൺ രണ്ടിന് പ്രദേശത്തെ മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.
Also Read: ഹണിമൂൺ കൊലപാതകം; നിർണായകമായത് ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി
ആദ്യദിനങ്ങളിൽ പ്രദേശവാസികളെ ചുറ്റിപ്പറ്റിയായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാൽ, രാജയെയും സോനത്തെയും കാണാതായ ദിവസം മൂന്ന് പുരുഷൻമാരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് ആൽബർട്ടിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. നോങ്ഗ്രിയാത്തിലെ പ്രശസ്തമായ ലിവിങ് റൂട്ട്‌സ് പാലം കാണാൻ തന്റെ സേവനം ആവശ്യമുണ്ടോയെന്ന് ചോദിച്ചാണ് ആൽബർട്ട് അവരെ സമീപിച്ചത്.
Also Read: ഹണിമൂണിനിടെ ഭർത്താവിൻറെ കൊലപാതകം; എല്ലാം ഭാര്യയുടെ ആസൂത്രണം
എന്നാൽ നവദമ്പതികൾ ആ ക്ഷണം നിരസിച്ചു. അപ്പോൾ അവർക്കൊപ്പം മൂന്ന് പേർ ഉണ്ടായിരുന്നെന്നും അവർ ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഭാഷ അറിയാത്തതിനാൽ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലെന്നുമാണ് ആന്റെണി പൊലീസിനോട് പറഞ്ഞത്. ഈ മൊഴിയാണ് കൊലപാതത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരാകാം എന്ന് നിഗമനത്തിലേക്ക് പൊലീസിനെ കൊണ്ടെത്തിച്ചത്. രാജയ്ക്കും സോനത്തിനൊപ്പം അന്ന് കണ്ടവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം പൊലീസിനെ കൊണ്ടെത്തിച്ചത് ഇരുവരുടെയും നാടായ ഇൻഡോറിലാണ്.
Also Read: ഹണിമൂണിനിടെ ഭർത്താവിൻറെ കൊലപാതകം; നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലനടത്താൻ തങ്ങൾക്ക് പണം നൽകിയത് രാജയുടെ ഭാര്യ സോനം തന്നെയാണെന്ന് ഞെട്ടിക്കുന്ന സത്യം പോലീസ് തിരിച്ചറിയുന്നത്. ഇതിനുപിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള പൊലീസ് സ്‌റ്റേഷനിൽ സോനം കീഴടങ്ങുകയായിരുന്നെന്ന് മേഘാലയ പൊലീസ് പറഞ്ഞു.
Read More
മുബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us