scorecardresearch

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; എപ്പോൾ, എവിടെ കാണാം? Total Solar Eclipse 2024

How to Watch Total Solar Eclipse 2024 Online: ഇന്ന് ഇന്ത്യൻ സമയം രാത്രി  9.12നും നാളെ പുലർച്ചെ 2.22നും ഇടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക

How to Watch Total Solar Eclipse 2024 Online: ഇന്ന് ഇന്ത്യൻ സമയം രാത്രി  9.12നും നാളെ പുലർച്ചെ 2.22നും ഇടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
nasa

Total Solar Eclipse 2024 When where and how to watch Surya Grahanam: Photo Source: NASA

Solar Eclipse 2024 how to watch Surya Grahanam: ന്യൂഡൽഹി: ഈ വർഷത്തെ ആദ്യത്തെ സമ്പൂർണ സൂര്യഗ്രഹണം ഇന്ന് നടക്കും. സൂര്യനും ചന്ദ്രനും നമ്മുടെ ഗ്രഹവും ഒരു നേർരേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ വർഷത്തെ സമ്പൂർണ ഗ്രഹണം കൂടുതൽ നേരം നീണ്ടുനിൽക്കുമെന്നും ആകാശം ഇരുണ്ടുപോകുമെന്നും സയൻസ്‌ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സമയവും തീയതിയും : Total Solar Eclipse Date and Timings

ഇന്നാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുക. യുഎസ്, കാനഡ, മെക്സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി  9.12 നും ഏപ്രിൽ 9 ന് പുലർച്ചെ 2.22 നുമിടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ല. പക്ഷേ, നാസയുടെ തത്സമയ വെബ്‌കാസ്റ്റിലൂടെ കാണാൻ കഴിയും. വിവിധ സ്ഥലങ്ങളിൽ നിന്നായി അവർ സൂര്യഗ്രഹണം സ്ട്രീം ചെയ്യും.

സൂര്യഗ്രഹണം ഇന്ത്യയിൽ കാണാൻ കഴിയുന്നത് എപ്പോൾ? When where and how to watch Surya Grahanam

Advertisment

2031 ൽ മേയ് 21 ന് സംഭവിക്കുന്ന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. 

Read More

Solar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: