scorecardresearch

Total Solar Eclipse 2024: സൂര്യഗ്രഹണം നടക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യാമോ?

How to Watch Total Solar Eclipse 2024 Online: ഗ്രഹണസമയത്ത് പുറത്തിറങ്ങിയാല്‍ എന്തു സംഭവിക്കും? സൂര്യഗ്രഹണത്തെ ഭയപ്പെടണോ?  സൂര്യഗ്രഹണത്തെ ആധാരമാക്കിയുള്ള തെറ്റിദ്ധാരണകള്‍ എന്തൊക്കെ?

How to Watch Total Solar Eclipse 2024 Online: ഗ്രഹണസമയത്ത് പുറത്തിറങ്ങിയാല്‍ എന്തു സംഭവിക്കും? സൂര്യഗ്രഹണത്തെ ഭയപ്പെടണോ?  സൂര്യഗ്രഹണത്തെ ആധാരമാക്കിയുള്ള തെറ്റിദ്ധാരണകള്‍ എന്തൊക്കെ?

author-image
Bhagyalakshmi G
New Update
solar eclipse 2024

Total Solar Eclipse 2024 When where and how to watch Surya Grahanam: ഏപ്രില്‍ എട്ടിന് അപൂര്‍വ്വമായൊരു സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്

Solar Eclipse 2024 how to watch Surya Grahan: ഇന്ന് അപൂര്‍വ്വമായൊരു സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത്.

സൂര്യഗ്രഹണമെന്നാല്‍ എന്ത്?

Advertisment

ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 2024 ഏപ്രില്‍ എട്ടിന് അപൂര്‍വ്വമായൊരു സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുന്ന പൂര്‍ണ്ണ സൂര്യഗ്രഹണമാണത്. ഇന്ത്യയിലെ സമയപ്രകാരം രണ്ട് ദിവസത്തിനിടയിലാകും സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9:13നും നാളെ  വെളുപ്പിനെ 2:22നും ഇടയിലായിരിക്കും സൂര്യഗ്രഹണം എന്ന പ്രതിഭാസം  ഉണ്ടാകുകയെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രഹണം മത വിശ്വാസങ്ങളിലൂടെ

പുരാതന കാലംമുതൽ തന്നെ മനുഷ്യർ  ഗ്രഹങ്ങളെ വീക്ഷിച്ചു തുടങ്ങിയിരുന്നു. ദേശ മത സംസ്‌കാരങ്ങള്‍ അനുസരിച്ച്  സൂര്യഗ്രഹണത്തെ പിന്‍പറ്റി അവിശ്വസനീയമായ പല ധാരണകളും വളര്‍ന്നുവന്നു.

Advertisment

1500 കൊല്ലം മുന്‍പു രചിക്കപ്പെട്ട 'ആര്യഭടീയം' എന്ന ഗ്രന്ഥത്തില്‍ ഗ്രഹണത്തെ കുറിച്ച് പറയുന്നുണ്ട്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രന്‍ സൂര്യനെ അല്‍പനേരത്തേക്കു പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് എന്നാണ് അതില്‍ പറയുന്നത്.

വാഷിങ്ടണ്‍ പോസ്റ്റില്‍ പറയുന്നത് പ്രകാരം ചില ക്രൈസ്തവ വിശ്വാസികള്‍ക്ക് ഗ്രഹണമെന്ന് പറയുന്നത് ക്രിസ്തുവിന്റെ കുരിശിലേറ്റല്‍ ഉയര്‍ത്തെഴുത്തേല്‍പ്പ്  ആത്മീയ പരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സൂര്യഗ്രഹണമെന്നത് ഇസ്ലാമിക വിശ്വാസപ്രകാരം ദൈവത്തിലേയ്ക്കും പ്രാര്‍ത്ഥനയിലേക്കും തിരിയാനുള്ള സമയമാണ്.

ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച് രാഹുദേവന്‍ ചന്ദ്രനെയും സൂര്യനെയും വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം.ഹൈന്ദവ വിശ്വാസ പ്രകാരം ഗ്രഹണമെന്നത് ദുശ്ശകുനം കൂടിയാണ്.

സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മിത്തുകള്‍

സൂര്യഗ്രഹണം കണ്ണ്കൊണ്ട് നേരിട്ട് കാണാമോ?

ഗ്രഹണ സമയത്ത് കണ്ണുകൊണ്ട് നേരിട്ട് സൂര്യനെ നോക്കിയാല്‍ കാഴ്ച നഷ്ച്ചപ്പെടാന്‍ സാധ്യത ഉണ്ട് എന്നതാണ് കാരണം.അന്ധത ഉണ്ടാക്കത്തക്ക ഒന്നു തന്നെ ഗ്രഹണ സമയത്ത് ഉണ്ടാകുന്നില്ല.എന്നാല്‍ നേരിട്ട് നോക്കുന്നതിന് പകരം.അതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേകം കണ്ണാടിയോ അല്ലെങ്കില്‍ പ്രൊജക്ഷന്‍ രീതിയോ സ്വീകരിക്കേണ്ടതാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്.

സൂര്യഗ്രഹണം നടക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യാമോ?

  സൂര്യഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും ഭൂമിയില്‍ പതിക്കുന്ന രശ്മികള്‍ അപകടകാരിയാണ്.അവ ഭക്ഷണവുമായ് കലരാന്‍ സാധ്യത ഉണ്ട് എന്ന നിഗമനവുമായ് ഇത് ബന്ധപ്പെട്ടിരിക്കുന്നു.സൂര്യവെളിച്ചം ഭൂമിയില്‍ പതിക്കാത്തതിനാല്‍ അന്തരീക്ഷത്തില്‍ അണുക്കളുടെ സാന്നിധ്യം അധികമായിരിക്കുമെന്നാണ് മറ്റൊരു വശം.ഈ സമയം ഭക്ഷണം തയ്യാറാക്കുന്നുവെങ്കില്‍ അതിനുള്ളില്‍ ചിലര്‍ കരിക്കട്ട വെയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് അശാസ്ത്രീയമാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രോമാഗ്‌നറ്റിക് രശ്മികള്‍ മാത്രമാണ്  സൂര്യന്‍ ഈ സമയം പുറപ്പെടുവിക്കുന്നത് അതാണ് വെളിച്ചമായ് കാണുന്നത്.അത് തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.ഈ മിത്ത് ശരിയായിരുന്നുവെങ്കില്‍ നിലവില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിളകളെയും ആഹാരങ്ങളെയും  ഇത് ബാധിച്ചേനെ.

ഗര്‍ഭിണികള്‍  സൂര്യഗ്രഹണം കാണാന്‍ പാടില്ലെന്നുണ്ടോ?

ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും എന്നാണ് വിശ്വാസം. സൂര്യഗ്രഹണ സമയത്ത് പ്രസവിക്കുന്ന കുട്ടികള്‍ക്ക് വൈകല്യം ഉണ്ടാകുമെന്നുള്ള അന്ധവിശ്വാസവും ഉണ്ട്.

നൂക്ളിയര്‍ ഫ്യൂഷനിലൂടെ ന്യൂട്രോണ്‍സ് മാത്രമാണ് സൂര്യന്‍ ഈ സമയത്ത് പുറപ്പെടുവിക്കുന്നത്. ഇതാണ് ഭൂമിയിലും മനുഷ്യരിലും പതിക്കുന്നത്. ഇത് ഗര്‍ഭിണിയെയോ ഗര്‍ഭസ്ഥ ശിശുവിനെയോ ബാധിക്കില്ല എന്ന് ശാസ്ത്രലോകം  വിശദീകരിക്കുന്നു.

സൂര്യഗ്രഹണം കഴിഞ്ഞാല്‍ ഉടന്‍ കുളിക്കണമെന്നുണ്ടോ?

ഗ്രഹണ സമയത്ത് അന്തരീക്ഷത്തില്‍ നിന്നും ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കളെ നശിപ്പിക്കുന്നതിന് ദേഹം ശുദ്ധിവരുത്തണം എന്ന് വിശ്വസിക്കുന്നവരുമുണ്ട്.  കുളിക്കുന്നത് നല്ലതാണ് എന്നാല്‍ ഗ്രഹണ സമയത്ത് യാതൊരു അണുക്കളും അന്തരീക്ഷത്തില്‍ പുതിയതായി ഉണ്ടാകുന്നില്ല എന്നതാണ് സത്യം. വ്യക്തി ശുചിത്വത്തിന്റെ  ഭാഗമാണ് കുളി.

സൂര്യഗ്രഹണം ജീവിതത്തലെ പ്രധാന മാറ്റങ്ങളും ഭാവിയും പ്രവചിക്കാന്‍ സഹായിക്കാറുണ്ടോ?

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയെ സംബന്ധിച്ച് സൂര്യഗ്രഹണം വളരെ നിര്‍ണ്ണായകമാണ്. രാശിയിലുണ്ടാകുന്ന മാറ്റങ്ങളും അതനുസരിച്ച് പിന്നീട് ആ വ്യക്തിയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും എന്ന് ഗണിച്ച് പറയാനും  സാധിക്കുമെന്ന് അവകാശപ്പെടുന്നു.ഗ്രഹണം കൊണ്ടുവരാന്‍ സാധ്യതയുള്ള ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് ചില ആചാരങ്ങളും അനുഷ്ഠിക്കാറുണ്ട്. പുറത്തിറങ്ങാതെ ഗ്രഹണം കഴിയുന്നത് വരെ ഉപവാസം അനുഷ്ഠിക്കുന്നവരും ഉണ്ട്.

ഇത് തികച്ചും യാദൃശ്ചികതയുടെ ഭാഗമാണ്.മനുഷ്യന്റെ ജീവിതത്തെ ഭാവി സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഹ്യൂമന്‍ സൈക്കോളജി എന്നാണ് നാസ ഇതിനെ വിശദമാക്കുന്നത്.

*ഗ്രഹണം ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ചില മോശം സംഭവങ്ങളുടെ സൂചന ആകുന്നതായ് തോന്നാറുണ്ടോ?

ഗ്രഹണത്തെ ദുശ്ശകുനമായി കാണുന്നവരുണ്ട്. എന്നാല്‍ ഇതും തികച്ചും അന്ധവിശ്വാസം മാത്രമാണ്. എപ്പോഴെങ്കിലും എന്തെങ്കിലും രണ്ടുകാര്യങ്ങള്‍ ഒരുമിച്ച് സംഭവിച്ചാല്‍ വീണ്ടും അതില്‍ ഏതെങ്കിലുമൊരു സന്ദര്‍ഭം വരുമ്പോള്‍ മുമ്പ് നടന്നതു പോലെ തന്നെ സംഭവിക്കും എന്ന് ചിന്തിക്കുന്ന മാനസികപ്രക്രിയ ആണ് ഇതിനു കാരണം.

*സൂര്യഗ്രഹണങ്ങള്‍ എല്ലാം ഒന്നാണ്

എല്ലാ സൂര്യഗ്രഹണങ്ങളും ഒന്നാണെന്ന ധാരണ ചിലരിലെങ്കിലും ഉണ്ട്.ഭാഗിക സൂര്യഗ്രഹണം പൂര്‍ണ്ണ, ഭാഗിക, ഹൈബ്രിഡ്, ആനുലാര്‍എന്നിങ്ങനെയാണ് ഗ്രഹണങ്ങള്‍ സംഭവിക്കുക.

*ഭൂമിയുടെ ദക്ഷിണ ധ്രുവത്തിലും ഉത്തര ധ്രുവത്തിലും ഗ്രഹണം സംഭവിക്കില്ല

ആസ്ട്രണോമിക്കലി ദക്ഷിണ ധ്രുവത്തിനും  ഉത്തര ധ്രുവത്തിനും പ്രത്യേകതകള്‍ ഒന്നുതന്നെയില്ല. മാര്‍ച്ച് 20, 2015ല്‍ ദക്ഷിണ ധ്രുവത്തിലും 2003 നവംബര്‍ 23ല്‍ ഉത്തരധ്രുവത്തിലും അവസാനമായിസൂര്യഗ്രഹണം സംഭവിച്ചത്.

ഏപ്രിൽ എട്ടിലെ സൂര്യഗ്രഹണം കേരളത്തിൽ കാണാൻ സാധിക്കുന്നത് എപ്പോഴാണ്? When where and how to watch Surya Grahanam

ഏപ്രിൽ എട്ടിന് സംഭവിക്കുന്ന സൂര്യഗ്രഹണം  കേരളത്തില്‍ എന്നല്ല ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കാണാന്‍ സാധിക്കില്ല. എന്നാൽ, നാസ ഒരുക്കിയിരിക്കുന്ന ലൈവ് സ്ട്രീമിങ്ങിലൂടെ  നമുക്ക് ഈ സൂര്യഗ്രഹണം കാണാൻ സാധിക്കും.

Read More

Science Nasa Solar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: