scorecardresearch

കാൽവഴുതി വീണു; മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് പരിക്ക്

69കാരനായ കെസിആറിനെ വെള്ളിയാഴ്ച പുലർച്ചെ സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇടുപ്പെല്ലിന് ചെറിയ ക്ഷതമേറ്റതായി മകൾ കെ കവിത പറഞ്ഞു.

69കാരനായ കെസിആറിനെ വെള്ളിയാഴ്ച പുലർച്ചെ സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇടുപ്പെല്ലിന് ചെറിയ ക്ഷതമേറ്റതായി മകൾ കെ കവിത പറഞ്ഞു.

author-image
WebDesk
New Update
KCR | Injury | BRS

ഫൊട്ടോ: എക്സ്/ ബിആർഎസ്

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് താഴെ വീണ് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി സിദ്ധിപേട്ട് ജില്ലയിലെ എറവള്ളി ഗ്രാമത്തിലുള്ള വീട്ടിലെ കുളിമുറിയിൽ കാൽവഴുതി വീഴുകയായിരുന്നു. ഇടുപ്പെല്ലിന് ചെറിയ പൊട്ടലുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയേക്കും.

Advertisment

69കാരനായ കെസിആറിനെ വെള്ളിയാഴ്ച പുലർച്ചെ സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായി കെസിആറിന്റെ കുടുംബവുമായി അടുപ്പമുള്ള ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കൾ പറഞ്ഞു. ഇടുപ്പെല്ലിന് ചെറിയ ക്ഷതമേറ്റ അദ്ദേഹം വിദഗ്ധ ചികിത്സയിലാണെന്ന് മകൾ കെ കവിത പറഞ്ഞു.

“ഇന്നലെ രാത്രി അദ്ദേഹത്തിന് വീഴുകയും ഇടുപ്പെല്ലിന് നേരിയ പൊട്ടലുണ്ടാകുകയും ചെയ്തു. മറ്റു വിധത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യം പ്രശനങ്ങളൊന്നുമില്ല. എക്സ് റേയും ടെസ്റ്റുകളും നടക്കുന്നുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിൽ ഡോക്ടർമാർ ഇന്ന് വൈകുന്നേരം വിളിക്കുമെന്നാണ് അറിയിച്ചത്," കവിത പറഞ്ഞു.

കെസിആറിന്റെ ഇടത്തേ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്നും റീപ്ലേസ്മെന്റ് സർജറി ആവശ്യമാണെന്നും യശോദാ ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 6 മുതൽ 8 മാസം വരെ ചികിത്സ ആവശ്യമായി വരുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. 

Advertisment

നവംബർ 30ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് പരാജയപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പദവിയൊഴിഞ്ഞ കെസിആർ തന്റെ ഫാം ഹൗസിലേക്ക് താമസം മാറിയിരുന്നു. ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് സമർപ്പിക്കുകയും 9 വർഷമായി താൻ താമസിച്ചിരുന്ന വസതിയും ഓഫീസും ഒഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും കെസിആർ തന്റെ ഫാം ഹൗസിൽ വച്ചാണ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.

ആകെയുള്ള 119 സീറ്റുകളിൽ 64 എണ്ണത്തിൽ വിജയിച്ച കോൺഗ്രസ്, 39 സീറ്റുകൾ മാത്രം നേടിയ ഭരണകക്ഷിയായ ബിആർഎസിനെ തകർത്തിരുന്നു. മൂന്നാം തവണയും ഭരണത്തുടർച്ചയെന്ന, ഹാട്രിക്ക് റെക്കോഡ് കെസിആറിന് ലഭിക്കുന്നതിൽ നിന്ന് രേവന്ത് റെഡ്ഡിയും കൂട്ടരും അദ്ദേഹത്തെ തടഞ്ഞിരുന്നു. രണ്ട് സീറ്റിൽ മത്സരിച്ച കെസിആർ ഗജ്‌വേലിൽ നിന്ന് വിജയിച്ചെങ്കിലും കാമറെഡ്ഡിയിൽ നിന്ന് തോറ്റു.

Read More related News Here

kcr BRS

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: