/indian-express-malayalam/media/media_files/2024/11/17/Gu6qGqyak7IQbBzqV4fZ.jpg)
Ukraine War Updates
Ukraine War Updates: കീവ്: യുക്രെയ്ൻ ഊർജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമുപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.
Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
അക്രമങ്ങളെ തുടർന്ന് യുക്രെയ്നിലെ മിക്ക പ്രദേശങ്ങളിലും കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസപ്പെടുകയും ചെയ്തു. തലസ്ഥാനമായ കീവ് ഉൾപ്പടെ ഒമ്പത് മേഖലകളിലെ സിവിലിയന്മാരെയും ഊർജ ശൃംഖലയേയും ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
നാശം വിതയ്ക്കാനുള്ള റഷ്യയുടെ പദ്ധതികളെ അമേരിക്കയും യൂറോപ്പും ജി7 രാജ്യങ്ങളും അവഗണിക്കരുത്. റഷ്യയുടെ തുടർച്ചയായ അധിനിവേശം തടയാൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും വൊളോഡിമിർ സെലെൻസ്‌കി എക്സിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡിടിഇകെ കീവിൽ വലിയ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
നിരവധി വൈദ്യുത നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഡിടിഇകെ സ്ഥിരീകരിച്ചു. ശൈത്യ കാലത്ത് ഊർജ ശൃംഖലയെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം യുക്രെയ്ൻ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ വൈദ്യുതി വിതരണം നിലനിർത്താനുള്ള ശ്രമങ്ങൾക്കിത് കനത്ത തിരിച്ചടിയാണെന്ന് കമ്പനി സിഇഒ മാക്സിം ടിംചെങ്കോ പറഞ്ഞു.
Read More:തന്ത്രപ്രധാന നീക്കം; ഇന്ത്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us