scorecardresearch

തന്ത്രപ്രധാന നീക്കം; ഇന്ത്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചതെന്നും പീറ്റ് ഹെഗ്‌സെത്ത് വിശദികരിച്ചു

ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചതെന്നും പീറ്റ് ഹെഗ്‌സെത്ത് വിശദികരിച്ചു

author-image
WebDesk
New Update
ind us re

ഇന്ത്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും പത്ത് വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. അമേരിക്കയുടെ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചതെന്നും പീറ്റ് ഹെഗ്‌സെത്ത് വിശദികരിച്ചു. 

Advertisment

Also Read: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകും. പ്രാദേശിക സ്ഥിരതയ്ക്കുള്ള മൂലക്കലാണ് കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങൾ പങ്കുവെയ്ക്കൽ, സാങ്കേതിക സഹകരണം എന്നിവ വർധിപ്പിക്കും. -പീറ്റ് ഹെഗ്‌സെത്ത് എക്‌സിൽ കുറിച്ചു. മുമ്പില്ലാത്ത തരത്തിൽ ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധം ഇപ്പോൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Also Read:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

നേരത്തെ ക്വാലാലംപൂരിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് രാജ്‌നാഥ് സിങ്ങും പീറ്റ് ഹെഗ്‌സെത്തയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. 

Advertisment

നേരത്തെ ഇന്ത്യയുമായി വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദീകരിച്ചിരുന്നു. ദക്ഷിണ കൊറിയയിൽ ആപെക് സി ഇ ഒ-മാരുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശങ്ങൾ. മോദിയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

Also Read:ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ; ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറച്ചേക്കുമെന്നാണ് വിവരം. ഇന്ത്യയ്ക്കും പാകിസ്ഥാനും മേൽ 250 ശതമാനം തീരുവ ചുമത്തുമെന്ന് താക്കീത് നൽകിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു.

'ഞാൻ ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുകയാണ്, പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങൾക്ക് മികച്ച ബന്ധമുണ്ട്,'' ട്രംപ് പറഞ്ഞു. ഈ ആഴ്ചയുടെ തുടക്കത്തിൽ, മോദിയെ ''മഹത്തായ വ്യക്തി'' എന്നും ''മികച്ചസുഹൃത്ത്'' എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.

ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. യുഎസും മറ്റ് രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച മറ്റ് കരാറുകളെപ്പോലെ ഇന്ത്യ-യുഎസ് വ്യാപാര കരാറും ഒരു പരമ്പരാഗത സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ആയിരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Read More:റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറയ്ക്കുന്നു; അവകാശവാദം ആവർത്തിച്ച് ട്രംപ്

Us India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: