scorecardresearch

Shilpa Shetty Case: ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി; ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്

താര ദമ്പതികളുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്

താര ദമ്പതികളുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്

author-image
WebDesk
New Update
shilpashetty

ശിൽപ ഷെട്ടി, രാജ് കുന്ദ്ര

Shilpa Shetty Raj Kundra case:മുംബൈ: ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. തന്റെ 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നൽകിയത്. ശിൽപ്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ നൽകിയിരുന്നു. പക്ഷേ അവർ അത് വ്യക്തിഗത ചെലവുകൾക്കായി ചെലവഴിച്ചു എന്നാണ് ബിസിനസുകാരന്റെ പരാതിയിൽ പറയുന്നത്.

Advertisment

Also Read: രേണുകസ്വാമി കൊലക്കേസ്: നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

താര ദമ്പതികളുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. 2015-2023 കാലഘട്ടത്തിൽ ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ താൻ നൽകിയെന്നും എന്നാൽ അവർ അത് വ്യക്തിഗത ചെലവുകൾക്കായി ചെലവഴിച്ചുവെന്നും ബിസിനസുകാരനായ ദീപക് കോത്താരി ആരോപിച്ചു.

2015 ൽ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് താര ദമ്പതികളുമായി താൻ ബന്ധപ്പെട്ടതെന്നും കോത്താരി അവകാശപ്പെട്ടു. ആ സമയത്ത്, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവിയുടെ ഡയറക്ടർമാരായിരുന്നു ഈ ദമ്പതികൾ. അന്ന് കമ്പനിയിൽ 87 ശതമാനത്തിലധികം ഓഹരികൾ ശിൽപ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു.

Advertisment

Also Read:ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനം, അഗ്നിവീറുകളുടെ നിയമന കാലാവധി നീട്ടാൻ ചര്‍ച്ചകള്‍

തുടക്കത്തിൽ 12 ശതമാനം വാർഷിക പലിശ നിരക്കിൽ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാൻ. എന്നാൽ ഉയർന്ന നികുതി ഒഴിവാക്കാൻ തുക ഒരു നിക്ഷേപമായിമാറ്റാൻ രാജേഷ് ആര്യ നിർദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി കരാറിലേർപ്പെട്ടതായും ദീപക് കോത്താരി പരാതിയിൽ പറയുന്നു.

2015 ഏപ്രിലിൽ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കോത്താരി കൈമാറി. എന്നാൽ നികുതി പ്രശ്നം തുടർന്നു. സെപ്റ്റംബറിൽ രണ്ടാമത്തെ കരാർ ഒപ്പിട്ടു. 2015 ജൂലൈ മുതൽ 2016 മാർച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും ബിസിനസുകാരൻ പറയുന്നു.

Also Read: ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ എസ്. ജയ്‌ശങ്കർ റഷ്യയിലേക്ക്; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

മൊത്തത്തിൽ, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നൽകി. 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നൽകിയിരുന്നുവെന്നും കോത്താരി അവകാശപ്പെട്ടു. എന്നാൽ മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു.

താമസിയാതെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയർന്നുവന്നു. 2015-2023 കാലയളവിൽ താര ദമ്പതികൾ ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നും ബിസിനസ് ആവശ്യങ്ങൾക്കായി പണം കൈപ്പറ്റിയെന്നും വ്യക്തിപരമായ ചെലവുകൾക്കായി പണം വകമാറ്റിയെന്നും കോത്താരി തന്റെ പരാതിയിൽ ആരോപിച്ചു.വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നി കുറ്റങ്ങൾ ചുമത്തി ജുഹു പൊലീസ് സ്റ്റേഷനിൽ ആദ്യം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ 10 കോടി രൂപയ്ക്ക് മുകളിലുള്ള വഞ്ചനാ കേസ് ആയതിനാൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കേസ് കൈമാറി.

Read More: ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ

Shilpa Shetty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: