/indian-express-malayalam/media/media_files/uploads/2020/03/Sensex.jpg)
സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്
മുംബൈ: പതിനെട്ടാം ലോക്സഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സർവ്വകാല റെക്കോർഡിലെത്തി രാജ്യത്തെ ഓഹരി വിപണി. ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്. ഏഷ്യൻ വിപണികളിലെ ഉറച്ച പ്രവണതകളും ബ്ലൂ-ചിപ്പ് ബാങ്ക് സ്റ്റോക്കുകളിലെ ഇടപാടുകളുമാണ് വിപണിയുടെ കുതിച്ചുചാട്ടത്തിന് പിന്നിലെന്നാണ് സൂചന.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 712.44 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 78,053.52 എന്ന പുതിയ ക്ലോസിംഗ് റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. ബെഞ്ച്മാർക്ക് 823.63 പോയിന്റ് ഉയർന്ന് 78,164.71 എന്ന പുതിയ റെക്കോർഡിലുമെത്തി. നിഫ്റ്റി 183.45 പോയിന്റ് ഉയർന്ന് 23,721.30 എന്ന റെക്കോർഡിലാണ് ക്ലോസിംഗിൽ എത്തിയത്. പകൽ സമയത്ത്, അത് 216.3 പോയിന്റ് ഉയർന്ന് 23,754.15 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് എത്തിയത്.
30 സെൻസെക്‌സ് കമ്പനികളിൽ ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
അതേ സമയം അദാനി പോർട്ട്‌സ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ പിന്നോക്കം പോയി. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
തിങ്കളാഴ്ച യുഎസ് വിപണികൾ സമ്മിശ്ര നേട്ടത്തോടെയാണ് അവസാനിച്ചത്. മാർച്ച് പാദത്തിൽ ഇന്ത്യ കറണ്ട് അക്കൗണ്ട് മിച്ചം 5.7 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 0.6 ശതമാനം രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിങ്കളാഴ്ച അറിയിച്ചിരുന്നു.
“വിപണി വീക്ഷിക്കുന്നതിൽ നിന്നുള്ള ഒരു നല്ല വാർത്ത 2024 സാമ്പത്തിക വർഷത്തിലെ ക്യു 4 ലെ കറന്റ് അക്കൗണ്ട് മിച്ചമായി മാറുന്നു എന്നതാണ്. ഇത് രൂപയുടെ മേലുള്ള സമ്മർദം ഇല്ലാതാക്കുകയും ഫെഡറൽ നിരക്ക് കുറയ്ക്കുന്നതിൽ വ്യക്തത വരുമ്പോൾ എഫ്ഐഐ നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്യും,” ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us