/indian-express-malayalam/media/media_files/2025/04/07/4H7CyN2MQ78h8FoK8WEy.jpg)
ട്രംപിന്റെ തീരുവ യുദ്ധം; തകർന്നടിഞ്ഞ് ഓഹരി വിപണി
Stock Market Crash: മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 3000 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. അടുത്തകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ അലയൊലിയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും അഞ്ചുശതമാനമാണ് ഇടിഞ്ഞത്.
രൂപയുടെ മൂല്യവും ഇടിഞ്ഞു
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവിൽ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ പകരച്ചുങ്കം, റിസർവ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഡോളർ ദുർബലമായതും അമേരിക്കയിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന റിപ്പോർട്ടുകളുമാണ് കഴിഞ്ഞയാഴ്ച രൂപയ്ക്ക് തുണയായത്. ബുധനാഴ്ചയാണ് റിസർവ് ബാങ്ക് പണ വായ്പ നയം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മുഖ്യ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
Read More
- ചോദിക്കുന്നതിൽ അധികം നൽകിയിട്ടും തമിഴ്നാട്ടിൽ ചിലർ ഫണ്ടിനായി കരയുന്നു: നരേന്ദ്ര മോദി
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസ്; ഔദ്യോഗീക പാനലിനെതിരെ യുപി ഘടകത്തിലും എതിർപ്പ്, കരാഡിന്റെ ദയനീയ തോൽവിയെന്ന് ധാവ്ളെ
- CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.