scorecardresearch

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ ജമ്മുവിൽ 3 മരണം, കൊല്ലപ്പെട്ടവരിൽ സർക്കാർ ഉദ്യോഗസ്ഥനും

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മരണം സ്ഥിരീകരിച്ചിട്ടുണ്ട്

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മരണം സ്ഥിരീകരിച്ചിട്ടുണ്ട്

author-image
WebDesk
New Update
news

രാജ് കുമാർ താപ്പ

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേർ മരിച്ചു. രജൗരിയിലെ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചത്. മറ്റു രണ്ടുപേർ പ്രദേശവാസികളാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് 1989-ൽ എംബിബിഎസ് ബിരുദം നേടിയ ആളാണ് ഥാപ്പ.

Advertisment

''ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസസിലെ മികച്ചൊരു ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്. ഇന്നലെ ഞാൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. രജൗരി പട്ടണത്തെ ലക്ഷ്യമിട്ട് നടത്തിയ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.

ജനങ്ങളോട് വീടിനുള്ളിൽ തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു. “കിംവദന്തികൾ അവഗണിക്കുക, അടിസ്ഥാനരഹിതമായതോ സ്ഥിരീകരിക്കാത്തതോ ആയ കഥകൾ പ്രചരിപ്പിക്കരുത്, നമ്മൾ ഒരുമിച്ച് ഇതിനെ മറികടക്കും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തികളിലെ ഒന്നിലധികം നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ തുടർച്ചയായ രണ്ടാം ദിവസവും ഡ്രോണുകൾ കൂട്ടത്തോടെ വിക്ഷേപിച്ചു. ശ്രീനഗറിനെ ലക്ഷ്യമിട്ടുള്ള പാക് മിസൈലുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ വ്യോമ സേനയ്ക്ക് നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

Advertisment

Read More

Indian Army Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: