/indian-express-malayalam/media/media_files/2025/05/01/VwVFWUt9846MLDakqJVO.jpg)
പഹൽഗാം ഭീകരാക്രമണം; ജൂഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യം സുപ്രീം കോടതി തള്ളി
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി
വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസ്സിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്‌ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിതെന്നും സുപ്രീം കോടതി പറഞ്ഞു.
ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലകളിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രം, സെൻട്രൽ റിസർവ് പോലീസ് സേന (സിആർപിഎഫ്), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവയോട് നിർദ്ദേശിക്കണമെന്ന് ഹർജിക്കാരായ ഫതേഷ് കുമാർ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യത്തിന്റെ പ്രകോപനം. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇത് ഏഴാം തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുന്നത്. പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് എതിർവശത്തുള്ള നൗഷേര, സുന്ദർബനി, അഖ്‌നൂർ മേഖലകളിൽ പ്രകോപനമില്ലാതെ നിറയൊഴിച്ചതായി പ്രതിരോധ വക്താവ് ജമ്മുവിൽ പറഞ്ഞു. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്വരയിലെ നിയന്ത്രണ രേഖയിലുള്ള ബാരാമുള്ള, കുപ്വാര ജില്ലകളിലും പർഗ്വാൽ മേഖലയിലും പാക് സൈനിക പോസ്റ്റിൽ നിന്ന് വെടിവയ്പുണ്ടായി.
Read More
- പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം; നിർദേശങ്ങളുമായി അമേരിക്ക
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
- Jammu Kashmir Terror Attack: കശ്മീരിന്റെ ടൂറിസം പ്രതീക്ഷകൾ തകർത്ത പഹൽഗാം ഭീകരാക്രമണം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.